എ.എ ഹക്കീം സഅദിക്ക് ഡോക്ടറേറ്റ്

0
540

കോഴിക്കോട്: പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ അബ്ദുല്‍ ഹക്കീം സഅദി കരുനാഗപ്പള്ളിക്ക് ഹൈദരാബാദ് നിസാമിയ്യ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. മുഹമ്മദീയ്യ പ്രകാശം (നൂറു മുഹമ്മദ്) എന്ന വിഷയത്തില്‍ മൂന്നര വര്‍ഷമായി നടത്തിയ ഗവേഷണത്തിനാണ് പി.എച്ച്.ഡി ലഭിച്ചത്. നിസാമിയ്യ ചാന്‍സിലര്‍ അല്ലാമാ മുഫ്തി ഖലീല്‍ അഹ്മദായിരുന്നു ഗൈഡ്. കൊല്ലം കരുനാഗപ്പള്ളി കുഴുവേലിക്കടവില്‍ അബ്ദുറഹീമിന്റെയും തെക്കേഭാഗത്ത് റഹ്മത്തിന്റെയും മകനാണ്. 2000ല്‍ കാസര്‍കോഡ് സഅദിയ്യയ്യില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഹക്കീം സഅദി 2005 മുതല്‍ മര്‍കസ് കുല്ലിയ്യത്തുല്‍ അസ്ഹരിയ്യയില്‍ പ്രൊഫസറാണ്. മര്‍കസിലെ ഇസ്‌ലാമിക് സ്റ്റഡീസ് പോസ്റ്റ് ഗ്രാജ്വേഷന്‍

ഡിപ്പാര്‍ട്ട്‌മെന്റിലെ ഗവേഷണ വിഭാഗത്തിന്റെ മേല്‍നോട്ടവും വഹിക്കുന്നു. ഇസ്‌ലാമിക ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതാറുള്ള ഹക്കീം സഅദി അറബിയിലും മലയാളത്തിലുമായി ഇരുപതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.