മര്‍കസ്‌ ഗാര്‍ഡനില്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ ആരംഭിച്ചു

0
636
SHARE THE NEWS

കോഴിക്കോട്‌: പൂനൂര്‍ മര്‍കസ്‌ ഗാര്‍ഡനില്‍ ചരിത്ര പഠനകേന്ദ്രം ആരംഭിച്ചു. ചരിത്ര വസ്‌തുതകളെ യഥാര്‍ത്ഥ അവലംബങ്ങളില്‍ നിന്ന്‌ പഠിക്കുക, ചരിത്ര പഠനത്തില്‍ തല്‍പരരായ വിദ്യാര്‍ഥികള്‍ക്ക്‌ മാര്‍ഗ നിര്‍ദേശം നല്‍കുക, കേരളത്തിലെ ഇസ്‌ലാമിക ചരിത്രത്തിന്റെ അറിയപ്പെടാത്ത മേഖലകള്‍ വെളിച്ചത്തു കൊണ്ടുവരിക എന്നിവയാണ്‌ ചരിത്ര കൗണ്‍സിലിന്റെ ലക്ഷ്യം. കൗണ്‍സില്‍ രൂപീകരണത്തിന്റെ ഭാഗമായി മര്‍കസ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന യോഗം ഡോ. എ.പി അബ്ദുല്‍ ഹകീം അസ്‌ഹരി ഉദ്‌ഘാടനം ചെയ്‌തു. പ്രൊഫ.അബ്ദുല്‍ റഹീം(മ്യൂസിയോളജി വിഭാഗം തലവന്‍ അലിഗഡ്‌) മുഖ്യപ്രഭാഷണം നടത്തി. ഷാഫി നൂറാനി(ഹൈദരാബാദ്‌ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി), ഷമീം നൂറാനി(അലിഗഡ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റി), ജലാല്‍ നൂറാനി( അസിം പ്രേംജി യൂണിവേഴ്‌സിറ്റി, ബംഗളൂരു)സുഹൈല്‍ നൂറാനി(പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി), സയ്യിദ്‌ സുഹൈല്‍ മഷ്‌ഹൂര്‍ സംബന്ധിച്ചു.


SHARE THE NEWS