ദശാബ്ദങ്ങളുടെ സാത്വിക സേവനങ്ങള്‍ക്ക് ആദരം

0
569
SHARE THE NEWS

കോഴിക്കോട്: മര്‍കസ് ശരീഅത്ത് കോളജില്‍ ദശാബ്ദങ്ങളായി നടത്തിയ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് നാല് ഗുരുവര്യര്‍ക്ക് നോളജ് സിറ്റിയില്‍ നടന്ന ആഗോള സഖാഫി സമ്മേളനത്തില്‍ ആദരവ് നല്‍കി. വി.പി.എം ഫൈസി വില്യാപ്പള്ളി, കെ.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ എളേറ്റില്‍, വി.ടി അഹ്മദ് കുട്ടി മുസ്ലിയാര്‍ പാഴൂര്‍ എന്നിവരെയാണ് സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാര്‍, മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബഹുമതി നല്‍കി ആദരിച്ചത്. അസുഖം കാരണം വേദിയിലെത്താന്‍ സാധിക്കാതിരുന്ന കെ.കെ മുഹമ്മദ് മുസ്ലിയാര്‍ കരുവമ്പൊയിലിനു വീട്ടിലെത്തി ആദരം നല്‍കുമെന്ന് സഖാഫി സ്‌കോളേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

മര്‍കസ് ശരീഅ കോളജിന്റെ ആദ്യകാലം മുതല്‍ സജീവമായിരുന്ന ഈ നാല് പണ്ഡിതരും വിജ്ഞാനത്തിന്റെ തീരത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വെളിച്ചം നല്‍കിയവരാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ഇല്‍മിനെ വഴിയില്‍ ലോകത്തെ വിഖ്യാതമായ ഇസ്ലാമിക കലാലയത്തില്‍ പതിറ്റാണ്ടുകള്‍ സേവനം ചെയ്യാന്‍ സാധിച്ചത് അല്ലാഹു നല്‍കിയ മഹാഭാഗ്യമാണെന്നു ഇ. സുലൈമാന്‍ മുസ്ലിയാര്‍ പറഞ്ഞു.


SHARE THE NEWS