ഹകീം സഅദിയെ അനുമോദിച്ചു

0
647

കാരന്തൂര്‍: ഹൈദരാബാദ് നിസാമിയ്യ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ അബ്ദുല്‍ ഹകീം സഅദി ഫാസില്‍ നിസാമിക്ക് അനുമോദനവും നിസാമി സംഗമവും കാരന്തൂര്‍ മര്‍കസില്‍ നടന്നു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉപഹാരം നല്‍കി സംസാരിച്ചു.

ടി.പി സൈനുദ്ദീന്‍ നിസാമി കുന്നമംഗലം അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ നിസാമി കളരാന്തിരി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിസാമികള്‍ ചടങ്ങില്‍ സംബന്ധിച്ചു.