ആഗോള സഖാഫി സമ്മേളനം: മര്‍കസ് ശരീഅ കോളേജിനെ സജീവമാക്കിയ പണ്ഡിതസ്രേഷ്ടര്‍ക്ക് ഇന്ന് ആദരം

0
931
SHARE THE NEWS

കോഴിക്കോട്: മൂന്നു പതിറ്റാണ്ടിലധികം മര്‍കസ് ശരീഅ കോളജിനെ സജീവമാക്കിയ നാല് പണ്ഡിതന്മാരെ ഇന്ന് ആഗോള സഖാഫി സമ്മേളനത്തില്‍ സഖാഫി സ്‌കോളേഴ്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിക്കും. വി.പി.എം ഫൈസി വില്യാപ്പള്ളി, കെ.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, കെ.കെ മുഹമ്മദ് മുസ്ലിയാര്‍ കരുവമ്പൊയില്‍, വി.ടി അഹ്മദ് കുട്ടി മുസ്ലിയാര്‍ പാഴൂര്‍ എന്നിവരെ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രശസ്തി പത്രവും ഫലകവും നല്‍കിയാണ് ആദരിക്കുക.

കോഴിക്കോട് ജില്ലയിലെ വില്യാപ്പള്ളിയില്‍ 1943-ഇല്‍ ജനിച്ച വിപിഎം ഫൈസി പ്രമുഖ പണ്ഡിതന്മാര്‍ക്കു കീഴിലെ പഠന ശേഷം 1971ല്‍ ഫൈസി ബിരുദംനേടി. 1986 മുതല്‍ മര്‍കസ് ശരീഅ കോളേജില്‍ മുദരിസും ശരീഅ കോളജ് സ്റ്റാഫ് സെക്രട്ടറിയാണ്. ഇസ്ലാമിക വിഷയങ്ങളില്‍ ആറു പുസ്തകങ്ങള്‍ രചിച്ചു. സംഘടനാ തലത്തില്‍ നിരവധി ശ്രദ്ധേയമായ പദവികള്‍ കൈകാര്യം ചെയ്തു. സിറാജ് ദിനപത്രം എഡിറ്ററായിരുന്നു. നിലവില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ട്രഷററാണ്.

കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തില്‍ 1942 ലാണ് കെ.എം അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ ജനനം. ഓ.കെ സൈനുദ്ധീന്‍ കുട്ടി മുസ്ലിയാരുടെ ശിഷ്യനാണ്. 1981 മുതല്‍ മര്‍കസ് ശരീഅ കോളേജില്‍ മുദരിസാണ്. കോഴിക്കോട് ജില്ലയിലെ എളേറ്റിലില്‍ 1945-ലാണ് കെ.കെ മുഹമ്മദ് മുസ്ലിയാര്‍ കരുവമ്പൊയില്‍ ജനിച്ചത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ശിഷ്യനാണ്. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബിരുദം നേടിയ ശേഷം വിവിധ സ്ഥലങ്ങളില്‍ സേവനം ചെയ്തു. 1980 മുതല്‍ മര്‍കസില്‍ മുദരിസാണ്.

കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ 1935ലാണ് വി ടി അഹ്മദ് കുട്ടി മുസ്ലിയാരുടെ ജനനം. ഇസ്ലാമിക ജ്ഞാനവും ഉറുദു ഭാഷാ പഠനവും ചെറുപ്പത്തിലേ സ്വായത്തമാക്കി. മൂന്നു പതിറ്റാണ്ടു കാലം വിവിധ സ്‌കൂളുകളില്‍ ഉറുദു അധ്യാപകനായിരുന്നു. 1991 മുതല്‍ മര്‍കസ് ശരീഅ കോളേജില്‍ ഉറുദു അധ്യാപകനാണ്.


SHARE THE NEWS