സയ്യിദിനൊരു സ്‌നേഹഭവനം പദ്ധതിയുടെ ആദ്യ ഗഡു കൈമാറി

0
496

കോഴിക്കോട്: സഹപാഠികളുടെ സ്‌നേഹവായ്പില്‍ ഒരു കുടുംബത്തിന് വീടൊരുങ്ങുന്നു. പൂനൂര്‍ മദീനത്തുന്നൂര്‍ വിദ്യാര്‍ത്ഥികളാണ് ‘സയ്യിദിനൊരു സ്‌നേഹഭവനം’ എന്ന പേരില്‍ അനാഥയും സയ്യിദ് കുടുംബവുമായ സഹപാഠിക്കും കുടുംബത്തിനും വേണ്ടിയുള്ള ഭവന നിര്‍മാണത്തില്‍ കൈകോര്‍ക്കുന്നത്. വിദ്യാര്‍ത്ഥികള്‍ മുന്‍കൈ എടുത്ത് സ്വരൂപിച്ചതിന്റെ ആദ്യ ഗഡു അഞ്ച് ലക്ഷം രൂപ കോര്‍ഡിനേറ്ററായ ലബീബ് നുറാനി, സായിര്‍ നുറാനി എന്നിവര്‍ മര്‍കസ് ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരിക്ക് കൈമാറി.
പിതാവ് ഖാജാ ഹുസൈന്‍ ജമലുല്ലൈലി 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. അതിനു ശേഷം വരുമാന മാര്‍ഗങ്ങള്‍ ഒന്നുമില്ലാതെയാണ് ഈ സയ്യിദ് കുടുംബം കാസര്‍ഗോഡ് ജില്ലയിലെ ചൗക്കി ആസാദ് നഗറിലെ ചെറിയൊരു ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചത്. കുടുംബത്തിന്റെ വിഷമതകള്‍ മനസ്സിലാക്കിയ സഹപാഠികള്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സുമനസ്സുകളില്‍ നിന്ന് പണം സ്വരൂപിച്ച് ആദ്യഘട്ടം പൂര്‍ത്തിയാക്കി. പതിനെട്ട് ലക്ഷം വകയിരുത്തിയ ഈ ഭവന പദ്ധതി പൂര്‍ത്തിയാക്കാന്‍ തുടര്‍ന്നും സഹായങ്ങള്‍ ഉണ്ടാകണമെന്ന് ജോയിന്റ് ഡയറക്ടര്‍ ആസഫ് നുറാനി പറഞ്ഞു.
ഗൂഗിള്‍ പേ നമ്പര്‍:8181232452