മർകസ് കോളേജ് വിദ്യാർഥികൾ പണി പൂർത്തിയാക്കിയ വീട് സഹപാഠിക്ക് കൈമാറി

0
528
മർകസ് കോളേജ് വിദ്യാർഥികൾ സഹപാഠിക്ക് വേണ്ടി നിർമിച്ച വീടിൻ്റെ താക്കോൽ ദാനം അഡ്വ.പി.ടി.എ റഹീം എം എൽ എ നിർവ്വഹിക്കുന്നു.
SHARE THE NEWS

കുന്നമംഗലം: കാരന്തൂർ മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർഥികൾ സഹപാഠിക്ക് വേണ്ടി ചാത്തമംഗലത്ത് പണിത വീടിൻ്റെ താക്കോൽ ദാനം നടത്തി. മർകസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ.പി.ടി.എ റഹീം എം എൽ എ താക്കോൽ ദാനം നിർവ്വഹിച്ചു. ഡിഗ്രി പൂർത്തിയാക്കിയ വിദ്യാർഥികളിൽ മികച്ച വിജയം കൈവരിച്ചവർക്കുള്ള എക്സലൻസി അവാർഡും പുതിയ അധ്യയന വർഷത്തെ വിദ്യാർഥികൾക്കുള്ള പ്രൊഫിഷൻസി അവാർഡും ചടങ്ങിൽ വിതരണം ചെയ്തു.

പ്രളയത്തിൽ ദുരിതത്തിലായ സഹപാഠിക്കും കുടുംബത്തിനുമാണ് കൂട്ടുകാർ വീട് നിർമിച്ചത്. കൊറോണ പ്രതിസന്ധിക്കിടയിലും വീടിൻ്റെ പണി പൂർത്തിയാക്കിയ ചാരിതാർഥ്യത്തിലാണ് വിദ്യാർഥികൾ. മൂന്ന് വർഷങ്ങൾക്കിടയിൽ രണ്ട് വീടുകളുടെ നിർമാണത്തിനും പത്ത് വീടുകളുടെ നിർമാണ പ്രവർത്തനങ്ങളിലും പളികളാവാനും മർകസ് വിദ്യാർഥികൾക്ക് സാധിച്ചു.

ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ എ.കെ അബ്ദുൽ ഹമീദ് അധ്യക്ഷനായി. മർകസ് അക്കാദമിക് പ്രൊജക്ട് ഡയറക്ടർ പ്രൊഫ ഉമറുൽ ഫാറൂഖ് അവാർഡ് വിതരണം നടത്തി. ഡോ. അവേലത്ത് സബൂർ തങ്ങൾ, ശമീർ സഖാഫി മപ്രം, എ.കെ ഖാദർ, പ്രൊഫ മഹ്മൂദ് പാമ്പള്ളി, ഡോ.രാഘവൻ, ഡോ.സുമോദൻ സംസാരിച്ചു. ഒ.മുഹമ്മദ് ഫസൽ സ്വാഗതവും ജാബിർ കാപ്പാട് നന്ദിയും പറഞ്ഞു.


SHARE THE NEWS