കോഴിക്കോട്: ലോക മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയില്‍ ലോ കോളജിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വെബിനാര്‍ രാജ്യത്തെ പ്രശസ്ത എഴുത്തുകാരനും അക്കാദമീഷ്യനുമായ കാഞ്ച ഐലയ്യ ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടി ക്രിയാത്മകമായി നിലകൊള്ളുക എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന വെബിനാര്‍ രാവിലെ 10 മണിക്ക് ആരംഭിക്കും. മര്‍കസ് ലോ കോളജ് പ്രിന്‍സിപ്പല്‍ ഡോ.അഞ്ജു എന്‍ പിള്ള അധ്യക്ഷത വഹിക്കും. വൈസ് പ്രിസിപ്പല്‍ അഡ്വ. അബ്ദുസ്സമദ് പുലിക്കാട് ആമുഖം അവതരിപ്പിക്കും.