
ദുബൈ: ഇസ്ലാമിക് എഡ്യൂക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ 2019-2020 വര്‍ഷത്തെ പൊതുപരീക്ഷയില്‍ യു.എ.ഇയില്‍ നിന്ന് മികച്ച വിജയം നേടിയ മര്‍കസ് സഹ്റത്തുല്‍ ഖുര്‍ആന്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഹാദി അമീന് പ്രത്യേക അനുമോദനവും പ്രശംസാപത്രവും കൈമാറി. മര്‍കസ് സഹ്റ ഡയറക്റ്റര്‍ യഹ്യ സഖാഫി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഇമാറാത്തിലെ വിവിധ മദ്റസ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഖുര്‍ആന്‍ പാരായണ മത്സരത്തിലും വിജയിയായിരുന്നു മുഹമ്മദ് ഹാദി അമീന്.