മര്‍കസ് ഇംപ്രിന്റ്‌സ്‌ കലാസാഹിത്യ മേളക്ക് പ്രൗഢ തുടക്കം

0
503

കാരന്തൂര്‍: മര്‍കസിന് കീഴിലെ ബോര്‍ഡിംഗ് സ്ഥാപനമായ സൈതൂന്‍ വാലി സംഘടിപ്പിച്ച ഇംപ്രിന്റ്‌സ്-2016 കലാസാഹിത്യ മേളക്ക് തുടക്കമായി. പ്രശസ്ത കഥാകൃത്ത് പി.കെ പാറക്കടവ് പരിപാടി ഉദ്ഘാടനം ചെയ്തു.
കലയും സാഹിത്യവും മനുഷ്യ ജീവിതത്തെ സമ്പന്നമാക്കുന്ന ഘടകങ്ങളാണെന്നും കേരളീയ സമൂഹത്തില്‍ സജീവമായിരുന്ന വായനശാലകള്‍ നമ്മുടെ സാംസ്‌കാരിക രംഗത്തെ വിപുലമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും പാറക്കടവ് പറഞ്ഞു. വായനശാലകളില്‍ നിന്ന് കേരളീയ സമൂഹം പിറകോട്ട് പോകുമ്പോള്‍ നഷ്ടപ്പെടുന്നത് നമ്മുടെ സാഹിത്യ പൈതൃകവും മാനവിക ബോധവുമാണ്. അക്ഷരങ്ങള്‍ക്കാണ് ധൈഷണിക ബോധമുള്ള വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂവെന്നും പി.കെ പാറക്കടവ് കൂട്ടിച്ചേര്‍ത്തു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ അഞ്ഞൂറ് വിദ്യാര്‍ത്ഥികള്‍ വിവിധ ഇനങ്ങളില്‍ മത്സരിക്കും. കേരളത്തിനു പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉറുദുവില്‍ പ്രത്യേക മത്സര പരിപാടികളുണ്ട്.
സി.മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഉനൈസ് മുഹമ്മദ്, മഹ്മൂദ്‌, അബൂബക്കര്‍ കിഴക്കോത്ത്, കുഞ്ഞുട്ടി മാസ്റ്റര്‍, റഷീദ് സഖാഫി, അബ്ദുല്ലത്വീഫ് സഖാഫി, കുട്ടി നടുവട്ടം, ഇസ്സൂദ്ദീന്‍ സഖാഫി, ബശീര്‍ സഖാഫി പ്രസംഗിച്ചു. ഇസ്മായീല്‍
മദനി സ്വാഗതവും മജീദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.