മര്‍കസ് സമ്മേളനം: ജില്ലാ പ്രചാരണ സമ്മേളനങ്ങള്‍ക്ക് തുടക്കമായി

0
404
മര്‍കസ് സമ്മേളന ഭാഗമായി ജില്ലകളില്‍ നടക്കുന്ന പ്രചാരണ സമ്മേളന ഉദ്ഘാടനം വേങ്ങരയില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ നിര്‍വ്വഹിക്കുന്നു

മലപ്പുറം: മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജില്ലകളില്‍ നടക്കുന്ന പ്രചാരണ ഉദ്ഘാടനങ്ങള്‍ക്ക് തുടക്കമായി. നൂറു സോണുകളില്‍ നടക്കുന്ന സമ്മേളനങ്ങള്‍ക്ക് ആമുഖമായാണ് ജില്ലാ പ്രചാരണ സമ്മേളന ഉദ്ഘാടനങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്തെ പ്രഥമ ഉദ്ഘാടനമായ മലപ്പുറം വെസ്റ്റ് ജില്ലയുടേത് വേങ്ങരയില്‍ നടന്നു.

വയനാട് ജില്ലാ ഉദ്ഘാടനം ഇന്നലെ ചുണ്ടേലില്‍ നടന്നു. മലപ്പുറം ഈസ്റ്റ് ജില്ലാ പ്രചാരണോദ്ഘാടനം ജനുവരി 30ന് മഞ്ചേരിയിലും തൃശൂര്‍ ജനുവരി 29ന് ചാവക്കാടും നീലഗിരി ജില്ലയുടേത് ഫെബ്രുവരി 10നു ഗൂഡല്ലൂരിലും നടക്കും.

മലപ്പുറം വെസ്റ്റ് ജില്ലാ സമ്മേളനം വേങ്ങരയില്‍ മര്‍കസ് ശരീഅ സിറ്റി ഡീന്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മര്‍കസ് രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനമായി മാറിയിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നടത്തി. പൊന്മള മുഹിയുദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, അബ്ദു ഹാജി വേങ്ങര, എന്‍ വി അബ്ദുറസാഖ് സഖാഫി, ശറഫുദ്ധീന്‍ സഖാഫി കുറ്റിപ്പുറം പ്രസംഗിച്ചു.