മർകസ് യുനാനി ഹോസ്പിറ്റൽ ഉദ്‌ഘാടനം പ്രൗഢമായി

0
356

കോഴിക്കോട്: കാരന്തൂരിലെ മർകസ് യുനാനി ഹോസ്പിറ്റൽ നവീകരിച്ച കെട്ടിടോദ്‌ഘാടനം പ്രൗഢമായി. യുനാനി ഹോസ്പിറ്റലിന്റെ പത്താംവാർഷികവും ഇതിന്റെ ഭാഗമായി നടന്നു. മർകസ് ചാൻസലർ കാന്തപുരം  അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. കേന്ദ്ര  ആയുഷ് വകുപ്പിന് കീഴിൽ യുനാനിയടക്കമുള്ള ചികിത്സാ രീതികൾക്ക് വലിയ പ്രാധാന്യം ലഭിക്കുന്ന  ഘട്ടത്തിൽ കേരളത്തിൽ യൂനാനിയെ ഏറ്റവും ജനപ്രിയമാക്കിയത് മർകസ് ആണെന്നത് സന്തോഷകരമാണ്;  കാന്തപുരം പറഞ്ഞു. യുനാനി ചികിത്സയുടെ ഗവേഷണ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി മികച്ച ചികിത്സയും രോഗ പ്രതിരോധ ശേഷിയും ഈ ഹോസ്പിറ്റൽ വഴി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മർകസ് ജനറൽ മാനേജർ മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി,  ഇംതുബിഷ്  സി.ഇ.ഒ ഡോ. മുഹമ്മദ് ശരീഫ്, ഡോ ഷാഹുൽ ഹമീദ്, റശീദ് പുന്നശ്ശേരി, ഡോ. മുജീബ് പതിമംഗലം, ഡോ ഓ.കെ.എം കോട്ടക്കൽ, ഡോ. സഫ്‌വാൻ, സംബന്ധിച്ചു.