മര്‍കസ് ഗേള്‍സ് ഹൈസ്‌കൂളിലൈ നവീകരിച്ച ക്ലാസ് റൂമുകള്‍ ഉദ്ഘാടനം ചെയ്തു

0
783
മര്‍കസ് ഗേള്‍സ് ഹൈസ്‌കൂളിലെ നവീകരിച്ച ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ മുക്കം മുഹമ്മദ് നിര്‍വഹിക്കുന്നു.
SHARE THE NEWS

കുന്നമംഗലം: മര്‍കസ് ഗേള്‍സ് ഹൈസ്‌കൂളിലെ നവീകരിച്ച ക്ലാസ് റൂമുകള്‍ ഹൈടെക് നിലവാരത്തില്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ മുക്കം മുഹമ്മദ് നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് സി. മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷൈജ വളപ്പില്‍ മുഖ്യാതിഥി ആയിരുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എ ആയിഷാബി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. റഷീദ്, അബൂബക്കര്‍ കുന്നമംഗലം, എ.കെ മുഹമ്മദ് അഷ്‌റഫ്, എ.പി സഫീയുറഹ്മാന്‍, കെ ജംഷീര്‍, ശിഹാബുദ്ദീന്‍ പ്രസംഗിച്ചു.


SHARE THE NEWS