സാദാത്ത് ഭവൻ പ്രൊജക്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

0
516
SHARE THE NEWS

കുന്നമം​ഗലം: കേരളത്തിലെയും കർണാടകയിലെയും നിർധനരായ 100 സാദാത്തുക്കൾക്ക് മദനീയം വാർഷിക സമ്മേളനത്തിൽ പ്രഖ്യാപിച്ച വീടുകളുടെ നിർമാണ പദ്ധതി “സാദാത്ത് ഭവൻ പ്രൊജക്റ്റ് “ ഓഫീസ് ഉദ്ഘാടനം ചെയ്തു. കാരന്തൂർ മർകസിലെ മർഹബ ബിൽഡിം​ഗിലാണ് ഓഫീസ് പ്രവർത്തിക്കുക. ഭവന പദ്ധതിയുടെ ഓൺലൈൻ അപേക്ഷാ വെബ്സൈറ്റ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഇദ്ഘാടനം ചെയ്തു. www.markaz.in വെബ്സൈറ്റ് ഓപ്പൺ ചെയ്ത് Eskan എന്ന ലിങ്കിലൂടെ അപേക്ഷകൾ സമർപ്പിക്കാനാവും. 2021 സെപ്റ്റംബർ 15 വരെയാണ് ഒന്നാംഘട്ട അപേക്ഷകൾ സ്വീകരിക്കുക. അന്വേഷണങ്ങൾക്ക് 9072 500 424 ഓഫീസ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പദ്ധതിയിലേക്ക് സംഭാവനകൾ അയക്കാൻ;
(ESKAN, A/c No : 159072786786, Indusind Bank, Kozhikode Branch, IFSC : INDB0001804)

 


SHARE THE NEWS