സ്വാതന്ത്ര്യദിനാഘോഷ ക്യാമ്പയിന്‍ റെസൊലാക്‌സ് 21 സമാപിച്ചു

0
254
SHARE THE NEWS

പൂനൂര്‍: ജാമിഅഃ മദീനത്തൂന്നൂര്‍ സ്വാതന്ത്ര്യദിനാഘോഷ ക്യാമ്പയിന്‍ റെസൊലാക്‌സ് 21 സമാപിച്ചു.രണ്ടാഴ്ച്ച നീണ്ടു നിന്ന ക്യാമ്പയിനിന്റെ ഭാഗമായി റെമിനിസെന്‍സ്,
ഫ്രീഡം അറ്റ് മിഡ്നൈറ്റ്, ആസാദി ടോക്ക്, ഫ്രീഡം സെമിനാര്‍, പാനല്‍ ഡിസ്‌കഷന്‍ തുടങ്ങി വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചു. ജനാധിപത്യ ഇന്ത്യ നേരിടുന്ന പ്രതിസന്ധിയെ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്ത ‘ഫ്രീഡം സെമിനാര്‍’ മുഹമ്മദലി കിനാലൂര്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ ദിനത്തില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിന് മര്‍കസ് ഗാര്‍ഡന്‍ മാനേജര്‍ അബൂസ്വാലിഹ് സഖാഫി നേതൃത്വം നല്‍കി. ദിഹ്ലിസ് വേള്‍ഡ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ നൗഫല്‍ നൂറാനി സന്ദേശ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യ സമരത്തിന് പ്രചോദനേമേകിയ മുസ്ലിം ഉലമാക്കള്‍ രചിച്ച കൊളോണിയല്‍ വിരുദ്ധ രചനകളെ പരിചയപ്പെടുത്തിയ റെമിനിസന്‍സ് ശ്രേദ്ധേയമായി.

ക്യാമ്പയിനിന്റെ ഭാഗമായി പോയട്രി മാഗസിന്‍, പാട്രിയോടിക് ലെറിക്‌സ്, മെഗാ ക്വിസ്, പ്രസംഗം, കാര്‍ട്ടൂണ്‍ സ്‌കേപ്പ് തുടങ്ങി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. നാഷണല്‍ ഉര്‍ദു പ്രബന്ധ രചന മത്സരത്തില്‍ മുഹമ്മദ് അബ്ദുറസാഖ് (മര്‍കസ് ഗാര്‍ഡന്‍, കേരള) ഒന്നാം സ്ഥാനം നേടി. ഫബിയാസ് സൈതലവി( മര്‍കസ് ഗാര്‍ഡന്‍, കേരള) രണ്ടാം സ്ഥാനവും മുഹമ്മദ് ആഷിഖ് (വിറാസ്, കേരള) മൂന്നാം സ്ഥാനവും നേടി. അബ്ദുല്‍ റഹീം( ത്വയ്ബ ഗാര്‍ഡന്‍, വെസ്റ്റ് ബംഗാള്‍)
സദേകുല്‍ സര്‍കാര്‍(ത്വയ്ബ ഗാര്‍ഡന്‍, വെസ്റ്റ് ബംഗാള്‍) ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. ജാമിഅ മദീനതുന്നൂറിന്റെ 15ലധികം ക്യാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച മെഗാ ക്വിസ്സില്‍ എച്ച് എസ് വിഭാഗത്തില്‍ ആദില്‍ മുഹമ്മദ് (കുല്ലിയ്യത്തു മദീനതുന്നൂര്‍ ബൈത്തുല്‍ ഇസ്സ നരിക്കുനി), മുഹമ്മദ് ഫസല്‍ (കുല്ലിയ്യത്തു മദീനതുന്നൂര്‍ ഇമാം ശാഫി ബുസ്താനാബാദ്), മുഹമ്മദ് ഉവൈസ്(കുല്ലിയ്യത്തു മദീനതുന്നൂര്‍, ഇമാം റബ്ബാനി കാന്തപുരം) എന്നിവരും ബി എസ് വിഭാഗത്തില്‍ ബാദുഷ മുഹമ്മദ് (മര്‍കസ് ഗാര്‍ഡന്‍, പൂനൂര്‍), മുഹമ്മദ് ശബീര്‍(കുല്ലിയ്യത്തു മദീനതുന്നൂര്‍ ബൈത്തുല്‍ ഇസ്സ നരിക്കുനി), മുഹമ്മദ് ഉനൈസ്(കുല്ലിയ്യത്തു മദീനതുന്നൂര്‍ ഇമാം ശാഫി ബുസ്താനാബാദ്) എന്നിവരും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. എച്ച് എസ് പ്രസംഗ മത്സരത്തില്‍ ഹിബത്തുല്ല( കുല്ലിയ്യത്തു മദീനതുന്നൂര്‍ കാന്തപുരം), മുഹമ്മദ് സ്വഫ്വാന്‍(മദ് റസതു മദീനതുന്നുര്‍ അല്‍ മുനവ്വറ,
കൊല്ലം) മുഹമ്മദ് റാസി(കുല്ലിയ്യത്തു മദീനതുന്നൂര്‍, ദാറുല്‍ ഹിദായ ഈങ്ങാപ്പുഴ) എന്നിവരും ബി എസ് വിഭാഗത്തില്‍ സുഹൈല്‍ (കുല്ലിയ്യത്തു മദീനതുന്നൂര്‍ കാന്തപുരം),
ഹസീബ് (മര്‍കസ് ഗാര്‍ഡന്‍, പൂനൂര്‍), മുഹമ്മദ് ഷബീര്‍(കുല്ലിയ്യത്തു മദീനതുന്നൂര്‍ ബൈത്തുല്‍ ഇസ്സ നരിക്കുനി) വിജയികളായി.
പാട്രിയോടിക് ലെറിക്‌സ് രചനാ മത്സരത്തില്‍ സഹല്‍ മുഹമ്മദ്(കുല്ലിയ്യത്തു മദീനതുന്നൂര്‍ ബൈത്തുല്‍ ഇസ്സ), ഷഹീര്‍ സൈദലവി(കുല്ലിയ്യത്തു മദീനതുന്നൂര്‍
ഇസ്‌റ വാടാനപ്പള്ളി) എന്നിവര്‍ ജേതാക്കളായി.
ജനറല്‍ കാര്‍ട്ടൂണ്‍ സ്‌കേപ്പ് മത്സരത്തില്‍ മുഹ്‌സിന്‍ ഖാലിദ് (കുല്ലിയ്യത്തു മദീനതുന്നൂര്‍ ഇസ്‌റ വാടാനപ്പള്ളി), മുഹമ്മദ് ഇര്‍ഫാന്‍(കുല്ലിയ്യത്തു മദീനതുന്നൂര്‍ ഇസ്‌റ വാടാനപ്പള്ളി),
മുഹമ്മദ് ഫാരിസ് (മദ്‌റസതു മദീനതുന്നൂര്‍
മര്‍കസുന്നജാത്ത്, എകരൂല്‍) തുടങ്ങിയവര്‍ വിജയികളായി. ബി എസ് വിഭാഗം പോയട്രി മാഗസിനില്‍ കുല്ലിയത്തു മദീനത്തുന്നൂര്‍ ബൈത്തുല്‍ ഇസ്സ നരിക്കുനി ഒന്നാം സ്ഥാനവും കുല്ലിയത്തു മദീനത്തുന്നൂര്‍ ഇമാം ഷാഫി ബുസ്താനാബാദ് രണ്ടാം സ്ഥാനവും കുല്ലിയത്തു മദീനത്തുന്നൂര്‍ ഇസ്‌റ വാടാനപ്പള്ളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജികളെ ജാമിഅ മദീനതുന്നൂര്‍ ജോ. ഡയറക്ടര്‍ ആസഫ് നൂറാനി വരപ്പാറ അഭിനന്ദിച്ചു.


SHARE THE NEWS