അന്താരാഷ്‌ട്ര ഖുർആൻ ഹിഫ്ള് മത്സരത്തിന് ഇന്ത്യൻ പ്രതിനിധിയായി മർകസ് വിദ്യാർഥി

0
585
SHARE THE NEWS

കുന്നമംഗലം:  ടാന്സാനിയയിലെ  ദാറുസ്സലാമിൽ നടക്കുന്ന അന്തരാഷ്ട്ര ഖുർആൻ  ഹിഫ്ള് മത്സരത്തിൽ പങ്കെടുക്കാൻ ഇന്ത്യയെ പ്രതിനിധീകരിച്ച് മർകസ് വിദ്യാർഥി ഹാഫിള്  മുഹമ്മദ്‌ സുഹൈൽ പുറപ്പെട്ടു.ജൂൺ 22-മുതൽ 26 വരെ  നടക്കുന്ന പരിപാടി  ടാൻസാനിയയിലെ   ഹോളി ഖുർആൻ മെമ്മൊറൈസേഷൻ  ചാരിറ്റബിൾ ട്രസ്റ്റ്‌ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. മർകസിൽ  ആറു വർഷമായി പഠിച്ചുവരുന്ന മുഹമ്മദ്‌ സുഹൈൽ സംസ്ഥാന-ദേശീയ  തലങ്ങളിൽ നടന്ന ഖുർആൻ മനപാഠ-പാരായണ  മത്സരങ്ങളിൽ  പ്രതിഭയായിട്ടുണ്ട്.മർകസിൽ നിന്ന്  ഹിഫ്ള് പൂർത്തിയാക്കിയ സുഹൈൽ  ഖാരിഅ  ഹനീഫ് സഖാഫിയുടെ ശിക്ഷണത്തിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ മടവൂർ വെളുത്തോടത്ത് കുഞ്ഞിമായിൻ മുസലിയാരുടെയും സുലൈഖയുടെയും മകനാണ്. മർകസ് ഹിഫ്ളുൽ ഖുർആൻ   കോളേജിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ കെ.കെ മുഹമ്മദ്‌ മുസ്‌ലിയാർ കരുവമ്പൊയിൽ , ബഷീർ സഖാഫി എ.ആർ നഗർ , ലത്തീഫ് സഖാഫി പെരുമുഖം, റഷീദ് സഖാഫി, അക്ബർ ബാദുഷ സഖാഫി തുടങ്ങിയവർ  സംബന്ധിച്ചു.

SHARE THE NEWS