മർകസ് അന്താരാഷ്ട്ര മീലാദ് സമ്മേളനം നവംബർ 13ന്

0
519
SHARE THE NEWS

കോഴിക്കോട്: മർകസു സഖാഫത്തി സുന്നിയ്യക്ക് കീഴിൽ രാജ്യത്താകെ നടത്തിവരുന്ന വിവിധ മീലാദ് പരിപാടികളുടെ സമാപനം കുറിച്ച് നടത്തുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം നവംബർ 13, വെള്ളി വൈകുന്നേരം 3.30 മുതൽ രാത്രി 10 വരെ ഓൺലൈനിൽ നടക്കും. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക മദ്ഹു റസൂൽ പ്രഭാഷണം, ലോക പ്രശസ്ത പണ്ഡിതന്മാരുടെ സന്ദേശ പ്രഭാഷണങ്ങൾ, വിവിധ രാഷ്ട്രങ്ങളിലെ പ്രശസ്ത  മൗലിദ് -മദ്ഹ് സംഘങ്ങളുടെ ആലാപനം എന്നിവ പരിപാടിയിൽ നടക്കും. കഴിഞ്ഞ ദിവസം നടന്ന മർകസ് കമ്മറ്റി യോഗത്തിലാണ് അന്താരാഷ്ട്ര  മീലാദ് സമ്മേളനം  ഈ വർഷം വിപുലമായി ഓൺലൈനിൽ നടത്താൻ തീരുമാനമായത്.

2004 -മുതൽ സുന്നി പ്രസ്ഥാനത്തിന്റെയും മർകസിന്റെയും ആഭിമുഖ്യത്തിൽ നടന്നുവരുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം രാജ്യത്ത് റബീഉൽ അവ്വലിൽ നടക്കുന്ന നബിസ്നേഹ പരിപാടികളിൽ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ്. ഈ വർഷത്തെ മീലാദ് സമ്മേളനത്തിന്റെ ഭാഗമായി മർകസ് കേന്ദ്ര കാമ്പസ്, നോളജ് സിറ്റി, മദീനത്തുന്നൂർ കോളേജ് ഇസ്ലാമിക് സയൻസ്, വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ത്വയ്‌ബ ഗാർഡൻ ഗ്രൂപ് ഇന്സ്ടിട്യൂഷൻസ് എന്നിവക്ക് കീഴിൽ വ്യത്യസ്ത അനുബന്ധ പരിപാടികളും നടക്കും.

മർകസ് സമ്മേളന സ്വാഗത സംഘം ചെയർമാൻ പി.കെ.എസ് തങ്ങൾ തലപ്പാറ, ബേക്കൽ ഇബ്രാഹീം മുസ്‌ലിയാർ, സുന്നി മാധ്യമ രംഗത്ത് പതിറ്റാണ്ടുകൾ നിറസാന്നിധ്യം നിർവ്വഹിച്ച വി.കെ ഉമർ എന്നിവരുടെ അനുശോചനവും പ്രാർത്ഥനയും യോഗത്തിൽ നടന്നു.

ഓൺലൈനിൽ നടന്ന മർകസ് കമ്മറ്റി യോഗത്തിൽ മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി റിപ്പോർട്ട് അവതരിപ്പിച്ചു. കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ്.എസ്.എ ഖാദിർ ഹാജി ബാംഗ്ലൂർ, എൻ. അലി അബ്ദുല്ല, എ.പി അബ്ദുൽ കരീം ഹാജി ചാലിയം, പി സി ഇബ്രാഹീം മാസ്റ്റർ  ഡോ ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്,  ഡോ മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ,  സി.പി ഉബൈദുല്ല സഖാഫി, പി യൂസുഫ് ഹൈദർ സംബന്ധിച്ചു


SHARE THE NEWS