കോഴിക്കോട്: മെയ് 10,11,12 തിയ്യതികളില്‍ നടക്കുന്ന അന്താരാഷ്ട്ര സഖാഫി കോണ്‍ഫറന്‍സില്‍ തെരഞ്ഞെടുക്കപ്പെട്ട ആയിരം പേര്‍ക്ക് സജ്ജീകരണങഅങള് പൂര്‍ത്തിയാക്കാന്‍ വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരുടെ സംയുക്തയോഗം തീരുമാനിച്ചു.
റജിസ്ട്രേഷന് നടപടികള്‍ എല്ലാ കേന്ദ്രങ്ങളിലും പൂര്‍ത്തീകരിച്ചതിനാല്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രം അവസരം നല്‍കുന്നതിനും യോഗം തീരുമാനിച്ചു.
കൈപ്പുറം ബഷീര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അബ്ദുല്ല സഖാഫി മലയമ്മ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ലത്തീഫ് സഖാഫി പെരുമുഖം, തറയിട്ടാല്‍ ഹസന് സഖാഫി, അബ്ദുല്‍ മജീദ് സഖാഫി മുടിക്കോട്, അക്ബര്‍ ബാദുഷ സഖാഫി, മുഹമ്മദ് സഖാഫി വള്ളിത്തോട്, മുഹമ്മദ് ശംവ്വീല് സഖാഫി തുടങ്ങിയവര്‍ പങ്കെടുത്തു.