അന്താരാഷ്ട്ര സഖാഫി ദഅ്‌വാ സമ്മേളനം; ലോഗോ പ്രകാശനം ചെയ്‌തു

0
510

കാരന്തൂര്‍: ഇസ്‌ലാമിക പ്രചാരണവും ആധുനിക പ്രശ്‌നങ്ങളും എന്ന പ്രമേയത്തില്‍ മെയ്‌ 10,11,12 തിയ്യതികളില്‍ മര്‍കസില്‍ നടക്കുന്ന അന്താരാഷ്ട്ര സഖാഫി ദഅ്‌വാ സമ്മേളനത്തിന്റെ ലോഗോ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്‌തു. സയ്യിദ്‌ സൈനുല്‍ അബിദീന്‍ ബാഫഖി, പി.കെ.എസ്‌ പൂക്കോയ തങ്ങള്‍ തലപ്പാറ, സയ്യിദ്‌ ശറഫുദ്ദീന്‍ ജമലുല്ലൈലി, കാന്തപുരം എ.പി മുഹമ്മദ്‌ മുസ്‌ലിയാര്‍, കെ.കെ അഹ്‌മദ്‌കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, എസ്‌.എസ്‌ അബ്ദുല്‍ ഖാദിര്‍ ഹാജി ബാംഗ്ലൂര്‍, ഡോ. അബ്ദുസ്സലാം തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രകാശനച്ചടങ്ങില്‍ കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാമിരി, ബി.എസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഖാദിര്‍ മദനി, പി.കെ അബൂബക്കര്‍ മൗലവി, എം.എ ഹനീഫ്‌ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.