കോഴിക്കോട്: കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാരമ്പര്യ ചികിത്സാ സംവിധാനങ്ങളും വിദഗ്ദ്ധരുടെ സേവനങ്ങളും പ്രയോജനപ്പെടുത്തുന്നത് അനുപേക്ഷണീയമാണെന്ന കേന്ദ്ര ആയുഷ് വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മര്‍കസ് യുനാനി മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ ഇന്ന്(ചൊവ്വ) അന്താരാഷ്ട്ര വെബിനാര്‍ സംഘടിപ്പിക്കുന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ചികിത്സയിലും യൂനാനി വൈദ്യശാസ്ത്രത്തിന്റെ സാധ്യതകള്‍ കൂടെ പ്രയോജനപ്പെടുത്തണമെന്ന് മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ‘മഹാമാരിയെപ്രതിരോധിക്കുന്നതില് പാരമ്പര്യ വൈദ്യശാസ്ത്രത്തിന്റെ പ്രസക്തി’ എന്ന വിഷയത്തില്‍ രാത്രി 7നു ആരംഭിക്കുന്ന വെബിനാറില്‍ ഡോ.കൃഷ്ണ കുമാര്‍ (ചെയര്മാന്, കോയമ്പത്തൂര്‍ ആര്യ വൈദ്യശാല), ഡോ. മദന്‍ തങ്കവേലു (കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, യു.കെ), ഹകീം സലീം ഖാന് (കോളജ് ഓഫ് മെഡിസിന് ആന്‍ഡ് ഹീലിങ്, യു.കെ), ഡോ. അമര്‍ ബോധി (അസോ. പ്രൊഫസ്സര്‍, ഗവമെന്റ് ഹോമിയോപ്പതി മെഡിക്കല്‍ കോളജ്, ഡല്‍ഹി), ഡോ. തിരുനാരായണ് (സെന്റര്‍ ഫോര്‍ ട്രെടീഷനല് മെഡിസിന് ആന്‍ഡ് റിസേര്‍ച്ച് സിദ്ധ), ഡോ. ശാഹുല്‍ ഹമീദ് (മര്‍കസ് യുനാനി മെഡിക്കല്‍ കോളജ്) തുടങ്ങിയവര്‍ പങ്കെടുക്കും. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉല്‍ഘാടനം ചെയ്യും. നോളജ് സിറ്റി സി ഇ.ഒ ഡോ.അബ്ദുല്‍ സലാം മുഹമ്മദ് ചര്‍ച്ച നിയന്ത്രിക്കും.