കെ എം ബഷീർ മീഡിയ അവാർഡ് സമർപ്പിച്ചു

0
588
SHARE THE NEWS

കോഴിക്കോട്: പ്രമുഖ മാധ്യമ പ്രവർത്തകനും മർകസ് പൂർവ്വ വിദ്യാർത്ഥിയുമായിരുന്ന കെ എം ബഷീറിന്റെ പേരിൽ മർകസ് അലുംനി ഏർപ്പെടുത്തിയ മീഡിയ അവാർഡ് മാധ്യമപ്രവർത്തകനും 24ന്യൂസ് സൗദി റീജ്യണൽ മാനേജരുമായ ജലീൽ കണ്ണമംഗലത്തിനു സമർപ്പിച്ചു. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്.

മർകസ് അലുംനി ഡെലിഗേറ്റ് കോൺക്ലേവിൽ വെച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അവാർഡ് സമ്മാനിച്ചു. പി ടി എ റഹീം എം എൽ എ അനുമോദന പത്രവും ബേസ് ലൈൻ എംഡി അക്ബർ സാദിഖ് അവാർഡ് തുകയും കൈമാറി. 24 ചാനൽ ചീഫ് എഡിറ്റർ ശ്രീ കണഠൻ നായർ ആമുഖം നടത്തി. ജലീൽ കണ്ണമംഗലം മറുപടി പ്രസംഗം നടത്തി.

മർകസിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഒന്നര ലക്ഷത്തോളം വരുന്ന പൂർവ്വ വിദ്യാർത്ഥികളിലെ പ്രഗൽഭരായ മാധ്യമപ്രവർത്തകരിൽ നിന്നാണ് ജലീൽ കണ്ണമംഗലത്തെ വിജയിയായി തെരഞ്ഞെടുത്തത്. പ്രഗൽഭരായ ജൂറി അംഗങ്ങളാണ് വിജയികളെ പ്രഖ്യാപിച്ചത്.

അവാർഡ് ദാന ചടങ്ങിൽ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സി മുഹമ്മദ്‌ ഫൈസി, ഉബൈദുല്ല സഖാഫി, മർകസ് അലുംനി ഭാരവാഹികൾ സംബന്ധിച്ചു.


SHARE THE NEWS