ഓൺലൈൻ കോഴ്സ് പഠന സംരംഭവുമായി ജാമിഅ മദീനത്തുന്നൂർ

0
415
SHARE THE NEWS

കോഴിക്കോട്: രണ്ട് പതിറ്റാണ്ടായി വിദ്യാഭ്യാസ രംഗത്ത് വിദേശ വിദ്യാർത്ഥികൾക്കടക്കം മികച്ച സേവനങ്ങൾ നൽകുന്ന ജാമിഅ മദീനത്തുന്നൂറിനു കീഴിൽ ഓൺലൈൻ കോഴ്സുകൾ ആരംഭിക്കുന്നു. വിദേശ രാജ്യങ്ങളിലുള്ള മലയാളികളെയും ഇതര രാഷ്ട്രക്കാരെയും ലക്ഷ്യം വെച്ചാണ് കോഴ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്.

അറബിക് എഴുത്തും വായനയും അറിയുന്ന ഹൈസ്കൂൾ യോഗ്യതയുള്ളവർക്കാണ് പ്രവേശനം. ഇസ്ലാമിക് സ്റ്റഡീസിലെ ഫൗണ്ടേഷൻ കോഴ്സാണ് ഒന്നാം ഘട്ടത്തിൽ ആരംഭിക്കുന്നത്. ഇസ്ലാമിക് വിഷയങ്ങളിൽ ഹയർ സ്റ്റഡീസിനുള്ള യോഗ്യതക്കുള്ള പരിശീലനം നേടാനും അറബി ഭാഷയിൽ അവഗാഹം കൈവരിക്കാനും സാധിക്കുന്ന വിധത്തിലാണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്. ഇസ്ലാമിക കർമശാസ്ത്രം, വിശ്വാസ ശാസ്ത്രം, സ്വഭാവ സംസ്കരണം തുടങ്ങിയവയിലെ പ്രധാന ഭാഗങ്ങൾ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഠിതാവിൻ്റെ ആവശ്യാനുസരണം അറബി, മലയാളം, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ ക്ലാസുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഒരാൾക്ക് ഒരധ്യാപകൻ എന്ന നിലയിലോ ബാച്ച് ക്ലാസിലോ ചേർന്ന് കോഴ്സ് പൂർത്തിയാക്കാം.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ജാമിഅ മദീനത്തുന്നൂർ സർട്ടിഫിക്കറ്റും മദീനത്തുന്നൂർ കുല്ലിയ പരീക്ഷയിൽ വെയിറ്റേജും ഉണ്ടായിരിക്കും.


SHARE THE NEWS