ജാമിഅ മർകസ്: ഇസ്‌ലാമിക കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

0
1024
SHARE THE NEWS

കോഴിക്കോട്: ജാമിഅ മർകസിന് കീഴിൽ പ്രവർത്തിക്കുന്ന ഇസ്‌ലാമിക കോഴ്‌സുകളിലെ നാല് കുല്ലിയ്യകളിലേക്കു അപേക്ഷകൾ ക്ഷണിച്ചു. കോളേജ് ഓഫ് ഇസ്‌ലാമിക് തിയോളജി, കോളേജ് ഓഫ് ഇസ്‌ലാമിക് ശരീഅഃ, കോളജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ്, കോളേജ് ഓഫ് അറബിക് ലാംഗ്വേജ് എന്നീ വകുപ്പുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

ശരീഅ കോളേജുകളിലെ മുഖ്തസർ ബിരുദമോ, അല്ലെങ്കിൽ ജാമിഅത്തുൽ ഹിന്ദിന്റെ ഡിഗ്രി അഞ്ചാം വർഷം പൂർത്തിയാക്കുകയോ ചെയ്‌തവർക്ക്  കുല്ലിയ്യകളിലെ മൂന്നാം വർഷത്തേക്ക് അപേക്ഷിക്കാവുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്നവർ www.admission.markaz.in എന്ന സൈറ്റ് വഴി അപേക്ഷിക്കേണ്ടതാണ്.  അപേക്ഷാർത്ഥികൾക്കുള്ള എൻട്രൻസ് എക്‌സാം മാർച്ച് 19 ന്  ജാമിഅ മർകസിൽ വെച്ച് നടക്കുമെന്ന് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു.  വിവരങ്ങൾക്ക്: 9072500423, 9495137947 


SHARE THE NEWS