മര്‍കസ്‌ അലുംനി ജിദ്ദ ചാപ്‌റ്റര്‍ കുടുംബ സംഗമം നടത്തി

0
533

ജിദ്ദ: കാരന്തൂര്‍ മര്‍കസ്‌ സ്ഥാപനങ്ങളില്‍ പഠിച്ച്‌ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട്‌ ശ്രദ്ധേയമായി. ജിദ്ദ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അലുംനിയുടെ ആഭിമുഖ്യത്തില്‍ ഹറാസാത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ കുടുംബിനികളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന്‌ പേര്‍ പങ്കെടുത്തു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധയിനം മത്സരങ്ങളും കലാപരിപാടികളും ഉണ്ടായിരുന്നു. വടംവലി, വോളിബാള്‍, ബാഡ്‌മിന്റന്‍, കസേരക്കളി, ലെമണ്‍ സ്‌പൂണ്‍, ചിത്രരചന, ഗാനം, പ്രസംഗം, ഖുറാന്‍ പാരായണം തുടങ്ങിയവയില്‍ പ്രായഭേതമന്യേ എല്ലാവരും പങ്കാളികളായി. മത്സര വിജയികള്‍ക്ക്‌ യഹ്യ നൂറാനി, ശരീഫ്‌ മാസ്റ്റര്‍, അഷ്‌റഫ്‌ കൊടിയത്തൂര്‍, ഗഫൂര്‍ മാവൂര്‍, ഉസ്‌മാന്‍ മാവൂര്‍, സൈദ്‌ മാഷ്‌, ഷൗക്കത്ത്‌ മക്ക എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. യഹ്യ നൂറാനി കുടുംബജീവിതത്തെക്കുറിച്ച്‌ ക്ലാസെടുത്തു. മാതൃകാ ദമ്പതി മത്സരത്തില്‍ ഗഫൂര്‍ മാവൂര്‍ ആന്‍ഡ്‌ ഫാമിലിയും ചിത്രരചനാ മത്സരത്തില്‍ സഫ ജലീലും വിജയികളായി. ലേഡീസ്‌ മ്യൂസിക്കല്‍ ചെയര്‍ മത്സരത്തില്‍ ഷാനി ഷമീറും ലേഡീസ്‌ ലെമണ്‍ സ്‌പൂണ്‍ മത്സരത്തില്‍ ആയിഷ റസീനയും വിജയികളായി.
ചെയര്‍മാന്‍ നാസര്‍ മായനാടിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടികള്‍ക്ക്‌ സാബു സിദ്ധീഖ്‌, മുസ്‌തഫ യൂണിവേഴ്‌സിറ്റി, ബഷീര്‍ ഓമശ്ശേരി, ഉമൈര്‍, സൈദ്‌ ഒഴുകൂര്‍, നസീറലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.