മര്‍കസ് നിധി: വയനാട്ടിലെ കാട്ടിച്ചിറക്കൽ യൂണിറ്റ് അഞ്ചു ലക്ഷം സമാഹരിച്ചു

0
398
SHARE THE NEWS

വയനാട്: മര്‍കസ് നോളജ് സിറ്റിയുടെ അഭിമാന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനുവേണ്ടി നടക്കുന്ന മർകസ് നിധി സമാഹരണത്തിൽ വയനാട് മാനന്തവാടി സോണിലെ കാട്ടിച്ചിറക്കൽ യൂണിറ്റ് അഞ്ചു ലക്ഷം രൂപ സമാഹരിച്ചു. കേരള മുസ്ലിം ജമാഅത്ത് മാനന്തവാടി സോൺ ഫിനാൻസ് സെക്രട്ടറി കമ്പ് ആലി ഹാജിയുടെ നേതൃത്വത്തിലാണ് യൂണിറ്റിൽ നിധി സമാഹരണം നടക്കുന്നത്. മർകസ് ചാൻസലർ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരും സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളും കാട്ടിചിറക്കൽ യൂണിറ്റിലെ പ്രവർത്തകരെ പ്രത്യകം അഭിനന്ദിച്ചു.

കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയമായിട്ടുകൂടി സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന വയനാട്ടിൽ വന്‍ പ്രതികരണമാണ് നിധിസമാഹരണത്തിന് യൂണിറ്റുകളില്‍ നിന്ന് ലഭിക്കുന്നത്. ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളും നിധിസമാഹരണത് പങ്കാളികളാകുന്നുണ്ട്. അമ്പത് ശതമാനം യൂണിറ്റുകള്‍ ഇതിനകം ഒരു ലക്ഷം എന്ന ലക്ഷ്യം മറികടന്നു.

അഞ്ചാംപീടിക, കണിയാമ്പറ്റ, പന്തിപ്പൊയിൽ, പുത്തൻകുന്ന് തുടങ്ങിയ യൂണിറ്റുകൾ രണ്ട് ലക്ഷത്തിലധികം രൂപ സമാഹരിച്ചു. കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിധിസമാഹരണം നടക്കുന്നത്. എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ എന്നീ സംഘടനകളും സജീവമായി രംഗത്തുണ്ട്. ഈ മാസം മുപ്പതിനകം യൂണിറ്റുകൾ നിധി സമാഹരണം പൂർത്തിയാക്കും.


SHARE THE NEWS