വായന മനസ്സിനെ നവീകരിക്കുന്ന ചാലകശക്തി : കല്‍പ്പറ്റ നാരായണന്‍

0
553
SHARE THE NEWS

കുന്നമംഗലം  : സര്‍ഗാത്മക വായന മനുഷ്യ മനസ്സിനെ നവീകരിക്കുന്ന ചാലകശക്തിയാണെന്ന്‍ പ്രശസ്ത എഴുത്തുകാരന്‍  കല്‍പ്പറ്റ  നാരായണന്‍ പറഞ്ഞു. മര്‍കസ്  റൈഹാന്‍ വാലിയില്‍ സംഘടിപ്പിച്ച   പുസ്തകലോകം  വായാനാചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
       ദാര്‍ശനികമായ സൗന്ദര്യത്തോടെ  സര്‍ഗാത്മകാവിഷ്കാരങ്ങള്‍  നടത്തുന്ന എഴുത്തുകാരുടെ സൃഷ്ടികള്‍ കാലാതീതമായി നിലനില്‍ക്കും. ടെക്നോളജി വികസിച്ച ഈ കാലത്തും വായനയുടെയും എഴുത്തിന്റെയും സാധ്യതകള്‍ വര്‍ധിച്ചു വരികയാണെന്നും കല്‍പ്പറ്റ  നാരായണന്‍ കൂട്ടിച്ചേര്‍ത്തു.  

      ഉസാമ  അലി  നൂറാനിഅധ്യക്ഷത  വഹിച്ചു.ലുഖ്മാന്‍  കരുവാരക്കുണ്ട്   ആമുഖ പ്രഭാഷണം നടത്തി.  കുട്ടി നെടുവട്ടം, അബ്ദുല്ല  കിഴിശ്ശേരി  പ്രസംഗിച്ചു. 

SHARE THE NEWS