മർകസ് നിധി; കണ്ണൂർ, കാസർകോഡ് ജില്ലകളുടെ സമർപ്പണത്തിന് ഉജ്ജ്വല സമാപ്‌തി

0
597
മർകസ് നിധി സമർപ്പണ ചടങ്ങിൽ കാസർകോഡ് സഅദിയ്യ യൂണിറ്റിന്റെ വിഹിതം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് കൈമാറുന്നു
SHARE THE NEWS

കാസർകോഡ്: മർകസ് നോളജ് സിറ്റിയുടെ അഭിമാന പദ്ധതികളുടെ പൂർത്തീകരണത്തിന് വേണ്ടി പ്രാസ്ഥാനിക നേതൃത്വം പ്രഖ്യാപിച്ച മർകസ് നിധി പദ്ധതിയിലേക്കുള്ള കണ്ണൂർ, കാസർകോഡ് ജില്ലകളുടെ സമർപ്പണത്തിന് ഉജ്ജ്വല പരിസമാപ്‌തി. ഇതോടെ മലബാറിലെ ജില്ലാ സമർപ്പണ ചടങ്ങുകൾ പൂർത്തീകരിച്ചു. നാടുകാണി അൽ മഖറിൽ വെച്ച് കണ്ണൂർ ജില്ലയിലെയും ദേളി സഅദിയ്യയിൽ വെച്ച് കാസർകോഡ് ജില്ലയിലെയും യൂണിറ്റ് ഭാരവാഹികൾ നിധി വിഹിതം മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ ഏൽപ്പിച്ചു.

കാസർകോഡ് ജില്ലയിൽ എ.പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്‌ഘാടനം ചെയ്തു. സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കൂറ പ്രാരംഭ പ്രാർത്ഥന നടത്തി. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങൾ സമാപന പ്രാർത്ഥന നടത്തി. സി മുഹമ്മദ് ഫൈസി, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ പ്രസംഗിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് കെ.പി എസ് തങ്ങൾ ബേക്കൽ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ആറ്റക്കോയ തങ്ങൾ ആലൂർ, സയ്യിദ് ഇമ്പിച്ചി കോയ തങ്ങൾ ഖലീൽ സ്വലാഹ്, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ, യു പി എസ് തങ്ങൾ, സയ്യിദ് അലവി തങ്ങൾ, വി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, ഹുസ്സൈൻ ബാഖവി കുട്ടശ്ശേരി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, ബഷീർ പുളിക്കൂർ, എം എ അബ്ദുൽ വഹാബ് എന്നിവർ ഫണ്ട് കൈമാറ്റ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

കണ്ണൂർ അൽ മഖറിൽ നടന്ന മർകസ് നിധി സമർപ്പണ ചടങ്ങ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ ജില്ലയിൽ സയ്യിദ് സുഹൈൽ തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി. പട്ടുവം കെ.പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. സയ്യിദ് ഫസൽ തങ്ങൾ കൂറ അനുഗ്രഹ ഭാഷണം നടത്തി. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. നോളജ് സിറ്റി ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി നോളജ് സിറ്റി പദ്ധതികൾ വിവരിച്ചു. മർകസ് നിധി ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ പ്രസംഗിച്ചു. പി കെ അലിക്കുഞ്ഞി ദാരിമി, ഹകീം സഅദി, അബ്ദു റഷീദ് മൗലവി, സയ്യിദ് ഫസൽ തങ്ങൾ തളിപ്പറമ്പ്, സയ്യിദ് ആറ്റക്കോയ തങ്ങൾ, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, പ്രൊഫ യു സി അബ്ദുൽ മജീദ്, ടി പി അബൂബക്കർ ഹാജി പൊയിലൂർ, അബ്ദുല്ല കുട്ടി ബാഖവി, കെ.പി കമാലുദ്ധീൻ മൗലവി, എൻ കെ ഹാമിദ് മാസ്റ്റർ,അബ്ദു റഷീദ് നരിക്കോട്, മുഹമ്മദ് സഖാഫി ചൊക്ലി, ബി അലി മൊഗ്രാൽ, ഹനീഫ് പാനൂർ, അബ്ദുസമദ് അമാനി, മുഹമ്മദലി മൗലവി തിരുവട്ടൂർ, പി കെ ഉമർ മുസ്‌ലിയാർ, ഉമർ ഹാജി മട്ടന്നൂർ, എന്നിവർ നേതൃത്വം നൽകി.


SHARE THE NEWS