പ്രവാസി സംഘടനകളുമായി കാന്തപുരം വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി

0
1493
SHARE THE NEWS

ജി.സി.സി രാഷ്ട്രങ്ങളിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തങ്ങൾ നടപ്പിലാക്കാൻ സജീവമായി പ്രവർത്തിക്കുകയും പ്രവാസികൾക്ക് ഭക്ഷണം, മരുന്ന് ആവശ്യമായ സഹായമായ എത്തിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്യുന്ന ഐ.സി.എഫ് (ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ), ആർ.എസ്.സി (രിസാല സ്റ്റഡി സർക്കിൾ) നേതാക്കളുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി. ഓരോ രാഷ്ടങ്ങളുടെയും നിയമങ്ങൾ പൂർണ്ണമായും പാലിക്കാനും, ഇന്ത്യ ഗവണ്മെന്റിനോട് ആവശ്യങ്ങൾ അതത് സമയത്ത് അറിയിക്കുകയും ചെയ്യണം എന്ന് കാന്തപുരം പറഞ്ഞു. പ്രവാസികളുടെ ആശങ്കകൾ ഉന്നയിച്ചു ഇന്ത്യൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിനു മറുപടി ലഭിച്ചു. നിലവിൽ ഗൾഫ് രാഷ്ട്രങ്ങളിലും ഇന്ത്യയുടെ വിവിധ സംസ്ഥാങ്ങളിലും സുന്നി സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രി അന്വേഷിക്കുകയും, അത് വിശദമായി രേഖാമൂലം അറിയിച്ചപ്പോൾ അദ്ദേഹം സന്തോഷം അറിയിക്കുകയും ചെയ്‌തു. ഗൾഫ് പ്രവാസം ആരംഭിച്ചത് മുതൽ ഏറ്റവും വലിയ ഒരു പ്രതിസന്ധിയാണ് ഇത്. ഓരോ രാജ്യത്തെയും സർക്കാർ നിർദേശങ്ങൾ പൂർണ്ണമായും എല്ലാവരും പാലിക്കണം. പ്രവാസികളെ നാട്ടിലെത്തിക്കാൻ സർക്കാർ അനുമതി നൽകുന്ന മുറക്ക്, ഏറ്റവും പ്രധാനമായി നാട്ടിൽ എത്തിക്കേണ്ട ഗര്ഭണികൾ പ്രായമായവർ എന്നിവർക്ക് മുൻഗണന നൽകണം. കേരളത്തിലെ മുന്നൂറിലധികം സുന്നി സ്ഥാപനങ്ങളിൽ പ്രവാസികളെ ക്വാറന്റൈൻ ചെയ്യാൻ ഒരുക്കമാണ്. ഈ ലോക് ഡൌൺ കാലത്ത് ഏറ്റവും സജീവമായി എല്ലാവർക്കും ഭക്ഷണവും മരുന്നുകളും എല്ലാം എത്തിക്കുന്ന ഐ.സി.എഫ്, ആർ.എസ്.സി പ്രവർത്തനം ശ്ലാഘനീയമാണ്. : കാന്തപുരം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഉള്ള വിവിധ പ്രശനങ്ങൾ പരിഹരിക്കാൻ കമ്മറ്റിക്ക് രൂപം നൽകി.അതിനു പുറമെ, ഓരോ രാജ്യങ്ങളിലെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പ്രത്യക കമ്മറ്റികൾക്കും രൂപം നൽകി. സയ്യിദ് ഹബീബ് തങ്ങൾ ജിദ്ദ, മുസ്തഫ ദാരിമി മുസഫ, കരീം ഹാജി ഖത്തർ, അബ്ദുൽ അസീസ് മമ്പാട്, നിസാർ സഖാഫി ഒമാൻ, അഡ്വ തൻവീർ കുവൈത്ത്, ഹമീദ് അബുദാബി, ശരീഫ് കാരശ്ശേരി, എന്നിവർ സംബന്ധിച്ചു. നാട്ടിൽ നിന്ന്, സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, പേരോട് അബ്ദുറഹ്‍മാൻ സഖാഫി, സയ്യിദ് ത്വാഹാ തങ്ങൾ, മജീദ് കക്കാട് എന്നിവരും മീറ്റിങ്ങിൽ സംബന്ധിച്ചു.


SHARE THE NEWS