കരിപ്പൂര്‍ വിമാനാപകടം: സന്നദ്ധസേവകരെ അഭിനന്ദിച്ച് കാന്തപുരം

0
777
SHARE THE NEWS

കോഴിക്കോട്: കരിപ്പൂര്‍, ഇടുക്കി ദുരന്തങ്ങളില്‍ സന്നദ്ധ സേവനം നടത്തി വലിയ മാതൃകകള്‍ തീര്‍ത്ത സഹോദരന്മാര്‍ക്ക് അഭിനന്ദനങ്ങളുമായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍.

യൂട്യൂബിലെ ഒഫീഷ്യല്‍ ചാനലായ https://www.youtube.com/sheikhaboobackerല്‍ പ്രസിദ്ധീകരിച്ച വീഡിയോ വഴിയാണ് കാന്തപുരം സന്നദ്ധ സേവകരെ അഭിനന്ദിച്ചത്. കരിപ്പൂര്‍ വിമാനാപകടം നടന്നപ്പോള്‍, സ്വയം മറന്നു ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയവര്‍ സ്‌നേഹത്തിന്റെയും പരസ്പര്യത്തിന്റെയും മാതൃകകളാണ്. കോവിഡ് പരന്നത് കാരണം, നിരവധി ദിവസങ്ങളായി കണ്ടയ്‌മെന്റ് സോണാണ് കൊണ്ടോട്ടിയും പരിസരവും. എന്നാല്‍, അപകടം അറിഞ്ഞ ഉടനെ എല്ലാം മറന്നു അവര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. ദുരന്തത്തിന്റെ ആഘാതം കുറക്കാന്‍ ആ സേവനങ്ങള്‍ നിമിത്തമായി. ഇടുക്കിയിലും, മറ്റു ദുരിത മേഖലകളിലും എല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടി വിപരീത പരിതസ്ഥിതിയിലും പരിശ്രമിക്കുന്ന അനേകം ആളുകളെ നാം കാണുന്നു. വെള്ളപ്പൊക്കത്തിന്റെ ഭീഷണി ഉയര്‍ന്ന സ്ഥലങ്ങളിലെല്ലാം മല്‍സ്യ തൊഴിലാളികള്‍ വള്ളവും കൊണ്ട് എത്തിയിരിക്കുന്നു. മാസങ്ങളായി കോവിഡ് കാരണം പ്രയാസപ്പെടുന്ന അവര്‍, പക്ഷേ സ്വന്തം സഹോദരന്മാരുടെ ജീവന്‍ രക്ഷിക്കാന്‍ മുന്നിലുണ്ട്. ഈ സ്‌നേഹമാണ്, പൊതുവിഷയങ്ങളില്‍ ജാതി മത ഭേദമന്യേയുള്ള ഒരുമയാണ്, അഭേദ്യമായ ബന്ധങ്ങളാണ് നമ്മുടെ കരുത്ത്: അദ്ദേഹം പറഞ്ഞു.


SHARE THE NEWS