കാന്തപുരത്തിന്റെ ത്രിദിന അന്തമാന്‍ പര്യാടനത്തിന്‌ പ്രൗഢ തുടക്കം

0
532

പോര്‍ട്ട്‌ ബ്ലെയര്‍(അന്തമാന്‍): അന്തമാന്‍ നിക്കോബാര്‍ ദീപുകളില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌്‌ലിയാര്‍ നടത്തുന്ന വൈജ്ഞാനിക സാംസ്‌കാരിക പര്യാടനത്തിന്‌ പ്രൗഢ തുടക്കം. ഇന്നലെ ഉച്ചക്ക്‌ അന്തമാനിലെത്തിയ അദ്ദേഹത്തെ സുന്നി പ്രവര്‍ത്തകര്‍ എയര്‍പോട്ടില്‍ സ്വീകരിച്ചു. രാത്രി ആറുമണിക്ക്‌ ദില്ലാണിപ്പൂരില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ നിരവധി ആളുകള്‍ സംബന്ധിച്ചു.


ഇന്ന്‌ ടൗണ്‍ മസ്‌ജിദ്‌ സംസ്ഥാപനം, പാനിക്കാട്ട്‌ സിയാറത്ത്‌, വിന്‍ബര്‍ ലിഗഞ്ച്‌ ടൗണ്‍ റാലി, സ്‌പോട്ട്‌ ഗഞ്ച്‌ മസ്‌ജിദ്‌ ഉദ്‌ഘാടനം, വിന്‍ബര്‍ ലിഗഞ്ച്‌ സുന്നി സമ്മേളനം എന്നിവ നടക്കും. നാളെ ജസീറ ദര്‍സ്‌-ഹിഫ്‌ള്‌ സന്ദര്‍ശനം, ഗേരേച്ചര്‍ ബൈലേ ഹനഫീ മീറ്റ്‌, റഫീഖ്‌ കാമില്‍ സഖാഫി അനുസ്‌മരണം, എക്‌സലന്‍സി മീറ്റ്‌, ആത്മീയ സമ്മേളനം എന്നീ പരിപാടികളിലും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌്‌ലിയാര്‍ പങ്കെടുക്കും. അബ്‌്‌ദുല്‍ ഫത്താഹ്‌ തങ്ങള്‍ അവേലം, സി.പി ഉബൈദുല്ല സഖാഫി, ഇ.വി അബ്‌്‌ദുറഹ്‌്‌മാന്‍ എന്നിവര്‍ യാത്രയില്‍ കാന്തപുരത്തെ അനുഗമിക്കുന്നുണ്ട്‌.