‘ഇസ്‌ലാമിന്റെ സമാധാന ലക്ഷ്യങ്ങൾ ‘ വേൾഡ് മുസ്‌ലിം കമ്മ്യൂണിറ്റിസ് കൗൺസിൽ സമ്മേളനത്തിൽ കാന്തപുരം സംബന്ധിച്ചു

0
896
SHARE THE NEWS

കോഴിക്കോട്: ഇസ്‌ലാമിന്റെ സമാധാന ലക്ഷ്യങ്ങൾ എന്ന ശീർഷകത്തിൽ അറബ് ലോകത്തെ പ്രമുഖ അന്താരാഷ്ട്ര സംഘടനായ മുസ്‌ലിം കമ്മ്യൂണിറ്റിസ് കൗൺസിൽ സംഘടിപ്പിച്ച  ഓൺലൈൻ സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയായി സംബന്ധിച്ചു.  ഇസ്‌ലാം മുന്നോട്ട് വെക്കുന്ന പ്രധാന പ്രമേയങ്ങളിലൊന്ന് സമാധാനം ആണ്. ലോകത്തിന്റെ സമാധാനത്തെയും സുരക്ഷിതത്വത്തെയും ഭദ്രമാക്കുന്നതിൽ വലിയ പങ്കാണ് മതം നിർവ്വഹിച്ചത്. കലുഷമായ പുതിയ സാഹചര്യത്തിൽ ഭദ്രമായി ഇസ്‌ലാമിന്റെ സമാധാന സന്ദേശങ്ങളെ മുന്നോട്ടു കൊണ്ടുപോവാനാണ് മുസ്‌ലിം നേതാക്കളും ഭരണകൂടങ്ങളും ശ്രദ്ധിക്കേണ്ടത്: അദ്ദേഹം പറഞ്ഞു.


മൂന്നു സെഷനുകളിലായി നടന്ന സമ്മേളനത്തിൽ വേൾഡ് മുസ്‌ലിം കമ്മ്യൂണിറ്റിസ് കൗൺസിൽ അധ്യക്ഷൻ റാശിദ് അൽ നുഐമി അധ്യക്ഷത വഹിച്ചു. ഈജിപ്ത് ഔഖാഫ് മന്ത്രി ഡോ.മുഹമ്മദ് മുഖ്താർ ജുമുഅ, അൽബേനിയൻ ഇസ്‌ലാമിക് കമ്മ്യൂണിറ്റീസ് പ്രസിഡന്റ് ശൈഖ്  ബോയർഫിയോ, ആസ്‌ട്രേലിയയിലെ ദാറുൽ ഇഫ്താ സെക്രട്ടറി ശൈഖ് സാലിം അൽവാൻ, റഷ്യൻ മതകാര്യ വകുപ്പ് ഹെഡ് ശൈഖ് നാഫി അല്ലാഹ്  അഹറോഫ്,  സൗത്ത് ആഫ്രിക്കൻ ഇന്റർനാഷ്ണൽ പീസ് ഫൗണ്ടർ ശൈഖ് സഅദല്ലാഹ് ഖാൻ , ദാഗിസ്താൻ മുഫ്തി ഡോ.ശിഹാബുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.


SHARE THE NEWS