മുഹമ്മദിന്റെ കുടുംബത്തിന് ആശ്വാസമേകി കാന്തപുരത്തിന്റെ വിളി

0
10443
SHARE THE NEWS

പഴയങ്ങാടി: അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സാ സഹായം തേടുന്ന മാട്ടൂലിലെ പി.കെ റഫീഖിന്റെയും പി.സി മറിയുമ്മയുടെയും മകന്‍ മുഹമ്മദിനും കുടുംബത്തിനും ആശ്വാസമേകി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഫോണ്‍ വിളിയെത്തി. ഇന്നലെ രാവിലെയാണ് മുഹമ്മദിന്റെ പിതാവ് റഫീഖിന് അപ്രതീക്ഷിതമായി കാന്തപുരത്തിന്റെ വിളിയെത്തിയത്. മുഹമ്മദിന്റെ ചികിത്സക്ക് തന്റെയും പ്രസ്ഥാനത്തിന്റെയും ആവശ്യമായ എല്ലാവിധ പിന്തുണയും സഹായവും കാന്തപുരം വാഗ്ദാനം ചെയ്തു.
ഇസ്താദിന്റെ വിളിയും ആശ്വാസവാക്കും തന്റെ മനസ്സിന് കുളിര്‍മയേകിയെന്ന് റഫീഖ് പറഞ്ഞു. ഏറെ നാളായി ഉസ്താദിനെ കാണാനും അനുഗ്രഹം തേടാനും താന്‍ ആഗ്രഹിക്കുന്നതായി റഫീഖ് കാന്തപുരത്തോട് പറഞ്ഞു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോപ്പി (എസ് എം എ) എന്ന രോഗമാണ് മുഹമ്മദ് മോന് ബാധിച്ചത്. മുഹമ്മദിന്റെ മൂത്ത സഹോദരി പതിനഞ്ച് വയസ്സുകാരിയായ അഫ്‌റക്കും ഇതേ രോഗമാണ്. ഈ രോഗത്തിന് അടുത്ത കാലത്തായി യു.എസ്സില്‍ കണ്ടുപിടിച്ച മരുന്ന് രണ്ട് വയസ്സിനുള്ളില്‍ നല്‍കിയാല്‍ കുട്ടി സാധാരണനിലയിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് മുഹമ്മദിനെ പരിചരിക്കുന്ന വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നത്. പക്ഷേ, മരുന്നിന്റെ വിലയും അതിന്റെ അപൂര്‍വ്വതയും ഈ പാവപ്പെട്ട കുടുംബത്തെയും നാട്ടുകാരെയും ആശ്ചര്യപ്പെടുത്തുകയാണ്. 18 കോടി രൂപയാണ് മരുന്നിന്റെ വില. എന്നാല്‍ ഇത്രയും ഭീമമായ ചിലവ് കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതല്ല. കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരു ചികിത്സാ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍

Ac Name : Mariyumma PC
Bank : kerala gramin bank, Mattool
Branch code : 40421
AC NO : 40421100007872
IFSC : KLGB0040421
email : kgb421@keralagbank.com

Google pay: 8921223421

സഹായ കമ്മിറ്റി ചെയർപേഴ്‌സൺ: ഫരിഷ ആബിദ് (മാട്ടൂൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്): 6282131978. കൺവീനർ: ടി.പി. അബ്ബാസ്: 8281462881

 


SHARE THE NEWS