കാന്തപുരം ഉസ്താദിന്റെ ഓൺലൈൻ ദർസ് ശ്രദ്ധേയമാകുന്നു: ഓരോ സോണുകർക്ക് നേരിൽ പങ്കെടുക്കാൻ അവസരം

0
570
SHARE THE NEWS

കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഓൺലൈൻ ദർസ് ശ്രദ്ധേയമാകുന്നു. ലോക് ഡൌൺ പ്രഖ്യാപിച്ച ഉടനെ തുടങ്ങിയ ദർസ് 60 ദിവസം പിന്നിട്ടു. നിലവിൽ ലോക പ്രശസ്ത ആധ്യാത്മിക ഗ്രന്ഥമായ ഇബ്‌നു അതാഉല്ലാഹി സിക്കന്ദരി(റ)വിന്റെ ‘ഹികം’ആസ്പദമാക്കി മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യങ്ങൾ എന്ന ശീര്ഷകത്തിലാണു രാത്രി 8.30 മുതൽ ഒരു മണിക്കൂർ ദർസ് നടക്കുന്നത്. ഉസ്‌താദിന്റെ ഔദ്യോഗിക യൂട്യൂബ് പേജായ www.youtube.com/sheikhaboobacker വഴി നടക്കുന്ന ദർസിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കാളികളാകുന്നത്.

ഓൺലൈൻ വീഡിയോ കോൺഫറൻസ് മാധ്യമമായ ‘ZOOM’ വഴി  ഓരോ ദിവസവും ഓരോ സോണിലെ പ്രവർത്തകർ ദർസിൽ പങ്കാളികളാവാനുള്ള അവസരവും ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. ഇന്നലെ നടന്ന ദർസിൽ താമരശ്ശേരി സോണിലെ നൂറു കണക്കിന് പ്രവർത്തകർ സംബന്ധിച്ചു. ഇന്ന്(ശനി) ഫറോക്, ഞായർ മുക്കം, തിങ്കൾ കോഴിക്കോട്, എന്നീ സോണുകളിലെ പ്രവർത്തകർ പങ്കാളികളാകും. അടുത്ത ദിവസങ്ങളിലായി മലപ്പുറം,കണ്ണൂർ, വയനാട്, കാസർകോട്, തൃശൂർ, ജില്ലകളിലെ സോണുകളിലെ പ്രവർത്തകർക്കും പങ്കെടുക്കാം.

അതോടൊപ്പം മർകസ് ശരീഅ കോളേജിൽ ആയിരത്തോളം മുതിർന്ന മുതഅല്ലിമുകൾക്ക് വേണ്ടി മാത്രം രാവിലെ 9.30 മുതൽ ഒരു മണിക്കൂറും ദർസ് നടക്കുന്നു. മർകസ് വെബ്‌സൈറ്റിൽ പ്രത്യേകം തയ്യാറാക്കിയ ലിങ്ക് വഴിയാണ് ഈ ക്ളാസുകൾ നൽകി വരുന്നത്. മർകസ് മീഡിയ വിഭാഗത്തിന്റെ നേതൃത്വത്തിൽ മർകസ് സ്റ്റുഡിയോയിൽ വെച്ചാണ്ഉസ്താദിന്റെ മുഴുവൻ പരിപാടികളും നടത്തിവരുന്നത്.  


SHARE THE NEWS