കോഴിക്കോട്: ലോകത്തെ മുസ്ലിം ന്യൂനപക്ഷ രാജ്യങ്ങളുടെ കൂട്ടായ്മയായ വേൾഡ് മുസ്ലിം കമ്മ്യൂണിറ്റീസ് കൗൺസിൽ ചെയർമാൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ നേരിൽ വിളിച്ചു അഭിനന്ദനം അറിയിച്ചു. ഇന്ത്യയിൽ ഇസ്ലാമിന്റെ ശരിയായ ദൗത്യം പ്രചരിപ്പിക്കുന്നതിൽ ശ്രദ്ധേയമായ പങ്കാണ് ഗ്രാൻഡ് മുഫ്തി വഹിക്കുന്നതെന്നു ഡോ. നുഐമി പറഞ്ഞു. വേൾഡ് മുസ്ലിം കമ്മ്യൂണിറ്റീസ് കൗൺസിലിന്റെ ലക്ഷ്യങ്ങളിൽ മുഖ്യമാണ് ഇന്ത്യൻ മുസ്ലിംകളുടെ ഉന്നമനവും വൈജ്ഞാനിക പുരോഗതിയും. അതിനായി ലോക മുഖ്യധാരാ മുസ്ലിം കൂട്ടായ്മകളുടെ ഭാഗമായി ഗ്രാൻഡ് മുഫ്തി നിർവ്വഹിക്കുന്ന ദൗത്യം വളരെ വിലപ്പെട്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. കൊറോണ ദുരന്തംപെട്ടെന്ന് മാറാനും ലോകത്ത് സമാധാനവും സന്തോഷവും കൈവരാനും പ്രാർത്ഥന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.