ഫുജൈറ ഹോളി ഖുർആൻ അന്താരാഷ്ട്ര ഇസ്ലാമിക വ്യക്തിത്വ പുരസ്‌കാരം കാന്തപുരത്തിന് സമ്മാനിച്ചു

0
323
2021ലെ ഫുജൈറ ഹോളി ഖുര്‍ആന്‍ അന്താരാഷ്ട്ര ഇസ്ലാമിക വ്യക്തിത്യ പുരസ്‌കാരം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഫുജൈറ രാജാകുടുംബാംഗം ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ സൈഫ് അല്‍ ശര്‍ഖിയില്‍ നിന്ന് സ്വീകരിക്കുന്നു.
SHARE THE NEWS

യു.എ.ഇ: ഫുജൈറ കിരീടവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ കാർമികത്വത്തിൽ പ്രവർത്തിക്കുന്ന ഫുജൈറ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ഫുജൈറ ഹോളി ഖുർആൻ പാരായണ പരിപാടിയുടെ ഭാഗമായി ഏർപ്പെടുത്തിയ 2021ലെ ഫുജൈറ ഹോളി ഖുർആൻ അന്താരാഷ്ട്ര ഇസ്ലാമിക വ്യക്തിത്യ പുരസ്‌കാരം ഇന്ത്യൻ ഗ്രാൻഡ്‌ മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് സമ്മാനിച്ചു.

ഫുജൈറ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ ആസ്ഥാനത്ത്‌ നടന്ന ചടങ്ങിൽ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ബിൻ സൈഫ് അൽ ശർഖി, ഫുജൈറ കൾച്ചർ സെന്റ്ർ പ്രസിഡന്റ് ഖാലിദ് അൽ ദൻഹാനിയുടെ സാനിധ്യത്തിൽ ആണ് പുരസ്‌കാരം സമ്മാനിച്ചത്

വിദ്യാഭ്യാസ സമാധാന ജീവകാരുണ്യ മേഖലകളിലും അനാഥ സംരക്ഷണത്തിലും, ഇന്ത്യ- യുഎഇ സൗഹാർദം സജീവമാക്കുന്നതിലും അര നൂറ്റാണ്ടു കാലമായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ സേവന പ്രവർത്തനങ്ങൾ ശ്ലാഘനീയവും പ്രചോദനവുമാണെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു. ചടങ്ങിൽ നിരവധി ഇമാറാത്തി പൗര പ്രമുഖർ സംബന്ധിച്ചു.


SHARE THE NEWS