ഹൃദയം സ്ഫുടം ചെയ്തെടുക്കുക; റമളാൻ ആശംസ നേർന്ന് കാന്തപുരം

0
289
SHARE THE NEWS

കോഴിക്കോട്: വിശുദ്ധ റമസാനിൽ ഹൃദയം സ്ഫുടം ചെയ്‌തെടുക്കുന്ന വിധം ആരാധനകളിലും ദാനധർമങ്ങളിലും സൽപ്രവർത്തനങ്ങളിലും വിശ്വാസികൾ സജീവമാകണെമന്നു ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സന്ദേശത്തിൽ പറഞ്ഞു. നല്ല ഹൃദയ നിശ്‌ചയത്തോടെ വേണം കർമങ്ങൾ ചെയ്യാൻ. പാവങ്ങളെ സഹായിക്കാനും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും ഈ മാസം ഉപയോഗിക്കണം. വിശുദ്ധ ഖുർആൻ പഠനത്തിനും പാരായണത്തിനും ഈ മാസം ഉപയോഗിക്കണം. നോമ്പെന്നത് ഭക്ഷണം ത്യജിക്കൽ മാത്രമല്ല, എല്ലാ തരത്തിലുള്ള തിന്മകളിൽ നിന്നും ശരീരത്തിനെയും മനസിനെയും മാറ്റി നിറുത്തിയവർക്കാണ് റമസാൻ മാസത്തെ ഏറ്റവും നന്നായി ഉപയോഗിക്കാൻ കഴിയുക: കാന്തപുരം പറഞ്ഞു.


SHARE THE NEWS