നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കണം: കാന്തപുരം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

0
159

കോഴിക്കോട്: നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു ഏറ്റവും കുറഞ്ഞ സമയത്തില്‍ ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന രീതി സ്വീകരിക്കാന്‍ വിശ്വാസികള്‍ തയ്യാറാകും: കാന്തപുരം പറഞ്ഞു. ലോക്ഡൗണ്‍ കാലത്ത് എങ്ങനെ സൂക്ഷ്മമായി ശ്രദ്ധിച്ചു ആരാധനാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം എന്നത് സംബന്ധിച്ച് മതപരമായ സാധ്യതകളുടെ വെളിച്ചത്തില്‍ തയ്യാറാക്കിയ നിര്‍ദേശങ്ങളും അദ്ദേഹം നിവേദനത്തില്‍ ചൂണ്ടികാണിച്ചു.