ദുബൈ: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ചാൻസിലറുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാറുടെ നയതന്ത്ര ഇടപെടലുകളിലൂടെ നൂറുകണക്കിന് കർണ്ണാടക സ്വദേശികൾ നാടനഞ്ഞു. ദുബായിൽ നിന്നും മർകസ് അലുംനി കണ്ണൂരിലേക്ക് ചാർട്ട് ചെയ്ത രണ്ടു വിമാനങ്ങളിളായി 374 യാത്രകാർ കണ്ണൂർ വിമാനത്താവളം വഴി നാട്ടിൽ എത്തിയത്. ജാമിഅ സഅദിയ്യയുടെയും, കെ സി എഫ് യു എ ഇ കമ്മിറ്റിയുടെയും അഭ്യർത്ഥന പ്രകാരം, യുഎ ഇ യിൽ നിന്നും നാട്ടിലേക്ക് വരാൻ കഴിയാതെ ബുദ്ധിമുട്ടിയ കർണ്ണാടക മേഖലയിലെ രോഗികൾ, മുതിർന്നവർ, ഗർഭിണികൾ അടക്കമുള്ള നിരവധി പേർക്ക് നാട്ടിലെത്താനായത് വലിയ ആശ്വാസമായി. മാസങ്ങളായി അവസരം കാത്തു കഴിയുന്ന ഇവർക്കായി കേരള- കർണാടക ഗവണ്മെന്റുകളുമായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രതേകമായ ബോർഡർ അനുമതി ലഭ്യമാക്കി നിരവധി ബസ്സുകൾ ഒരുക്കി ഇവരുട വീടുകളിലേക്ക് പോകാൻ മർകസ് ഇവർക്ക് യാത്രാവസരം ഒരുക്കിയത്