മര്‍കസ് ദൗറത്തുല്‍ ഖുര്‍ആന്‍, അജ്മീർ ഉറൂസ് സമാപിച്ചു

0
328
മര്‍കസ് ദൗറത്തുല്‍ ഖുര്‍ആന്‍ മജ്‌ലിസ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
SHARE THE NEWS

കോഴിക്കോട്: മര്‍കസില്‍ നാല് മാസത്തിലൊരിക്കല്‍ നടക്കുന്ന ഖുര്‍ആന്‍ പാരായണ സംഗമമായ ദൗറത്തുല്‍ ഖുര്‍ആനും മാസാന്ത ദിക്ര്‍ ഹല്‍ഖ അഹ്ദലിയ്യയും സമാപിച്ചു. അജ്മീര്‍ ഉറൂസും പരിപാടിയില്‍ നടന്നു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ആത്മീയ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഇസ്ലാം പഠിപ്പിച്ച പ്രകാരം വിശ്വാസികള്‍ ജീവിതം ചിട്ടപ്പെടുത്തണമെന്നു അദ്ദേഹം പറഞ്ഞു. പുണ്യമേറിയ മാസങ്ങളാണ് റജബും ശഅബാനും റമളാനും. ഈ മൂന്നു മാസങ്ങളില്‍ പരമാവധി സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ മഹ്ളറത്തുല്‍ ബദ്രിയ്യക്ക് നേതൃത്വം നല്‍കി. സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തി.


SHARE THE NEWS