പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ അക്രമത്തിലൂടെ പിന്തിരിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ല; കാന്തപുരം

0
747
മേഖല മഹല്ല് കോഡിനേഷന്‍ കമ്മറ്റി കുന്ദമംഗലത്ത് സംഘടിപ്പിച്ച സിറ്റിസണ്‍സ് അസംബ്ലി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

കുന്നമംഗലം: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ അക്രമത്തിലൂടെ അടിച്ചമര്‍ത്തി പിന്തിരിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ലന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മേഖല മഹല്ല് കോഡിനേഷന്‍ കമ്മറ്റി കുന്ദമംഗലത്ത് സംഘടിപ്പിച്ച സിറ്റിസണ്‍സ് അസംബ്ലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമം കാരണം ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യക്കുണ്ടായിരുന്ന മതിപ്പ് കുറഞ്ഞ് വരികയാണ്. തുല്യാവകാശവും സമത്വവും ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ആത്മാവിനെ തകര്‍ക്കുന്ന നിയമമാണ് ഇത്. രാജ്യ തലസ്ഥാനത്ത് വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ തടയിടാന്‍ സര്‍ക്കാര്‍ ആവിശ്യമായ നടപടികള്‍ ഉടനെ സ്വീകരിക്കണം, കാന്തപുരം പറഞ്ഞു. കേരളത്തില്‍ ആരംഭിച്ച സെന്‍സസില്‍ എന്‍.ആര്‍.സിക്ക് അനുകൂലമായ ചോദ്യാവലിയുണ്ടങ്കില്‍ അത് ഉടനെ മാറ്റുവാന്‍ കേരള സര്‍ക്കാന്‍ തയ്യാറാവണമെന്നും കാന്തപുരം ആവശ്യപ്പെട്ടു .

സൈനുദ്ധീന്‍ നിസാമി അധ്യക്ഷത വഹിച്ചു. മുക്കം ഉമര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ റഹിം എം.എല്‍.എ, മുന്‍ എം.എല്‍.എ യു.സി രാമന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷര്‍ എസ് കെ അജിഷ്, കെ.പി.സി.സി.സി സെക്രട്ടറി അഡ്വ പി.എം നിയാസ്, സി.പി.ഐ ജില്ലാ സെകട്ടറി ടി.വി ബാലന്‍, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി അഷ്റഫ് കായക്കല്‍, എന്‍.സി.പി സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ചാത്തുക്കുട്ടി, ഡി.സി.സി സെക്രട്ടറിമാരായ വിനോദ് പടനിലം, ഇടക്കുനി അബ്ദുറഹിമാന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് കിളിമുണ്ട, ഒ ഉസൈന്‍, നെല്ലൂളി ബാബു, എം.കെ സഫീര്‍, എ അലവി, ബീരാന്‍ ഹാജി, ഹംസ ഹാജി പെരിങ്ങൊളം, സി അബ്ദുല്‍ ഗഫൂര്‍, പി ഷൗക്കത്തലി, അഡ്വ ഷമീര്‍ പ്രസംഗിച്ചു, മുഹമ്മദ് തടത്തില്‍ പ്രതിഞ്ജ ചൊല്ലി കൊടുത്തു.