യുവപണ്ഡിതര്‍ സുന്നീ പ്രസ്ഥാനത്തിന്റെ ശാക്തീകരണത്തിന് പ്രതിജ്ഞാബദ്ധരാവണം: കാന്തപുരം

0
530
SHARE THE NEWS

കോഴിക്കോട്: അല്ലാഹുവില്‍ നിന്ന് നബിതിരുമേനിക്ക് നേരിട്ട് ലഭിച്ചതും തിരുനബിയില്‍ നിന്ന് സ്വഹാബത്ത് വഴി നമുക്ക് ലഭിച്ചതുമാണ് സത്യദീന്‍. അതിന്റെ വക്താക്കളാണ് അഹ്ലു സുന്നത്തി വല്‍ ജമാഅത്ത്. ഈ അടിസ്ഥാനവും പാരമ്പര്യവുമില്ലാത്ത ബിദഈ പ്രസ്ഥാനങ്ങള്‍ക്ക് നിലനില്‍പ്പില്ലാത്തതും അല്ലാഹുവിന്റെയും റസൂലിന്റെയും സത്യവിശ്വാസികളുടെയും പിന്തുണ അര്‍ഹിക്കാത്തതുമാണ്. സുന്നീ പ്രസ്ഥാനത്തിന്റെ പ്രചരണത്തിനും ശാക്തീകരണത്തിനും പ്രവര്‍ത്തിക്കാന്‍ യുവപണ്ഡിതര്‍ പ്രതിജ്ഞാബദ്ധരാകണം; ഭൗതിക നേട്ടങ്ങളും താല്‍പര്യങ്ങളും ലക്ഷ്യമാക്കാതെ അല്ലാഹുവിന്റെ പ്രീതി മാത്രം ഉന്നം വെച്ച് പ്രവര്‍ത്തിക്കണം. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉല്‍ബോധിപ്പിച്ചു. മര്‍കസ് ശരീഅത്ത് കോളേജില്‍ നിന്ന് ഈ വര്‍ഷം മുത്വവ്വല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന യുവ പണ്ഡിതര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രയയപ്പ് സംഗമത്തില്‍ (ജല്‍സതുല്‍ വിദാഅ്) മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വി.പി.എം ഫൈസി വില്യാപ്പള്ളി ആധ്യക്ഷം വഹിച്ചു. എ.പി മുഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പ്രസംഗിച്ചു. കുഞ്ഞിമുഹമ്മദ് സഖാഫി സ്വാഗതവും അമീന്‍ സഖാഫി ആവിലോറ നന്ദിയും പറഞ്ഞു.


SHARE THE NEWS