മർകസ് പ്രവാസി, തകാഫുൽ സംഗമം സമാപിച്ചു

0
443
മർകസ് പ്രവാസി, തകാഫുൽ സംഗമം ഉദ്‌ഘാടനം ചെയ്തു കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു
SHARE THE NEWS

കോഴിക്കോട്: മർകസ് 43-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവാസി, തകാഫുൽ സംഗമം സമാപിച്ചു. മർകസ് ചാൻസിലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. പാവപ്പെട്ടവരെ സാമൂഹിക മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി, പ്രവാസികളുടെയും ഉമറാക്കളുടെയും പങ്കാളിത്തത്തോടെ മർകസ് നടത്തിയ വിവിധ പദ്ധതികൾ പതിനായിരങ്ങൾക്ക് ഉന്നത വിദ്യാഭ്യാസം നൽകാനും, സമൂഹത്തിനു പ്രയോജനപ്പെടുന്ന വിധത്തിൽ വളർത്തിക്കൊണ്ടുവരാനും മുഖ്യകാരണമായെന്ന് അദ്ദേഹം പറഞ്ഞു. മർകസിന്റെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ ഏറ്റെടുക്കുന്ന പദ്ധതിയായ തകാഫുലിൽ ചേർന്നവർക്കുള്ള ഉപഹാര വിതരണവും അദ്ദേഹം നിർവ്വഹിച്ചു. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. മർകസ് വൈസ് പ്രസിഡണ്ടുമാരായ എ.പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, കെ .കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി എന്നിവർ പ്രസംഗിച്ചു. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തന്നൂർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. എ.കെ കട്ടിപ്പാറ, ഉസ്മാൻ സഖാഫി തിരുവത്ര, അഡ്വ. തൻവീർ, അലിക്കുഞ്ഞി മൗലവി, മുസ്തഫ അസ്ഹരി, ഉമർ ഹാജി ഒമാൻ, കോയ ഹാജി ഖത്തർ പങ്കെടുത്തു. സി പി ഉബൈദുല്ല സഖാഫി സ്വാഗതവും മർസൂഖ് സഅദി പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു.


SHARE THE NEWS