ഇഹ്‌യാഉസ്സുന്ന ഖാഫ് ഫെസ്റ്റിവല്‍ സമാപിച്ചു

0
450
മര്‍കസില്‍ നടന്ന ഇഹ്‌യാഉസ്സുന്ന ഖാഫ് ഫെസ്റ്റിവല്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മര്‍കസ് ശരീഅ വിഭാഗം വിദ്യാര്‍ത്ഥി സംഘടന ഇഹ്‌യാഉസ്സുന്ന സംഘടിപ്പിച്ച കലാസാഹിത്യ മത്സരം ഖാഫ് ഫെസ്റ്റിവല്‍ സമാപിച്ചു. അറബി, ഉറുദു,ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ മുന്നൂറോളം മത്സരങ്ങള്‍ അരങ്ങേറി. ഡോക്യൂമെന്ററി നിര്‍മാണം പോലുള്ള നവമാധ്യമ സ്വാഭാവമുള്ള മത്സരങ്ങളും ഈ വര്‍ഷത്തെ സവിശേഷതയായിരുന്നു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മാറുന്ന കാലത്തിനാനുസരിച്ചു അനുവദനീയമായ മാര്‍ഗങ്ങളിലൂടെ വിദ്യാര്‍ഥികള്‍ സര്‍ഗ്ഗാത്മകമായി സിദ്ധി കൈവരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. വി.പി.എം വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ഡോ.ഹുസൈന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഹസ്രത്ത് മുഖ്താര്‍ ബാഖവി, ഹാഫിള് അബൂബക്കര്‍ സഖാഫി, സൈനുദ്ദീന്‍ അഹ്സനി സംബന്ധിച്ചു. ജാബിര്‍ കുറ്റിക്കടവ് സ്വാഗതം പറഞ്ഞു.