റബ്ബാനി യുവപണ്ഡിതർക്കുള്ള സനദ് ദാനം നടന്നു

0
463
മർകസിൽ നടന്ന റബ്ബാനി പണ്ഡിതർക്കുള്ള സനദ്‌ദാന കർമത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്നു
SHARE THE NEWS

കോഴിക്കോട്: മർകസിന് കീഴിൽ പൂനൂരിൽ പ്രവർത്തിക്കുന്ന മർകസ് ഗാർഡൻ പൂർവ്വ വിദ്യാർത്ഥികളായ നൂറാനിമാരുടെ കൂട്ടായ്മ പ്രിസം ഫൗണ്ടേഷന് കീഴിൽ രാജ്യത്തു വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന റബ്ബാനി ഫിനിഷിങ് സ്‌കൂളുകളിൽ പഠനം പൂർത്തിയാക്കിയ പണ്ഡിതന്മാർക്ക് മർകസിൽ നടന്ന ചടങ്ങിൽ ബിരുദം നൽകി. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ അവബോധമില്ലാതെ വ്യർത്ഥജീവിതം നയിക്കുന്ന ആളുകളെ വിദ്യാഭ്യാസം നൽകി സാമൂഹിക മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന ശ്രമകരമായ ദൗത്യത്തിനു യുവ പണ്ഡിതന്മാർ മുന്നിട്ടറങ്ങണമെന്നു കാന്തപുരം പറഞ്ഞു. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ അധ്യക്ഷത വഹിച്ചു. അഹ്ദലിയ്യ ആത്മീയ മജ്‌ലിസും ചടങ്ങിൽ നടന്നു.

ബംഗാൾ, ഡൽഹി, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന റബ്ബാനി ഫിനിഷിങ് സ്‌കൂളുകളിലാണ് അൻപത് യുവപണ്ഡിതർ പഠനം പൂർത്തിയാക്കിയത്. അബൂസ്വാലിഹ്‌ സഖാഫി പ്രാർത്ഥന നിർവ്വഹിച്ചു. സുഹൈറുദ്ധീൻ നൂറാനി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ഡോ ഹകീം സഅദി കരുനാഗപ്പള്ളി, ബഷീർ സഖാഫി കൈപ്പുറം, അബൂബക്കർ സഖാഫി പന്നൂർ, ആസഫ് നൂറാനി വരപ്പാറ, മുഹമ്മദ് ഷാഫി നൂറാനി, മുഹമ്മദ് ഫാളിൽ നൂറാനി പ്രസംഗിച്ചു.


SHARE THE NEWS