റിപ്പബ്ലിക്‌ ദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന്‌ മര്‍കസ്‌

0
472

കാരന്തൂര്‍: മര്‍കസില്‍ നടന്ന 68മത്‌ റിപ്പബ്ലിക്‌ ദിനാഘോഷ ചടങ്ങുകള്‍ക്ക്‌ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പതാകയുയര്‍ത്തിയതോടെ തുടക്കമായി. മതമൈത്രയും സമാധാനവും സൗഹാര്‍ദ്ദവും നിറഞ്ഞ ഇന്ത്യയുടെ പുരോഗതിക്കായി എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും കാന്തപുരം പറഞ്ഞു. മര്‍കസ്‌ ജനറല്‍ മാനേജര്‍ സി. മുഹമ്മദ്‌ ഫൈസി അധ്യക്ഷത വഹിച്ചു. പ്രൗഢഗംഭീരവും വര്‍ണാഭവുമായ ചടങ്ങില്‍ മര്‍കസിന്റെ വിവിധ വകുപ്പ്‌ മേധാവികള്‍, വിവിധ മര്‍കസ്‌ സ്ഥാപനങ്ങളിലെ സ്റ്റാഫുകള്‍, വിദ്യാര്‍ത്ഥികള്‍ സംബന്ധിച്ചു.