പണ്ഡിതര്‍ സേവന രംഗത്ത് സജീവമാകണം: കാന്തപുരം

0
341
സമസ്ത കോഴിക്കോട് ജില്ലാ മുശാവറയുടെ വാര്‍ഷിക കൗണ്‍സിലില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
SHARE THE NEWS

കോഴിക്കോട്: പൂര്‍വ്വികരായ പണ്ഡിതരുടെ മാര്‍ഗം സ്വീകരിച്ചു ദീനീ വൈജ്ഞാനിക മേഖലയില്‍ പണ്ഡിതര്‍ സേവന സന്നദ്ധരാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ബോധിപ്പിച്ചു. സമസ്ത കോഴിക്കോട് ജില്ലാ മുശാവറയുടെ വാര്‍ഷിക കൗണ്‍സിലില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പണ്ഡിതര്‍ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ അതിജീവിക്കാന്‍ ജാഗരൂകരാവാമെന്നും വിജ്ഞാന പ്രചാരണ രംഗത്തു കരുത്തുപകരാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷം വഹിച്ചു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി ക്ലാസ്സെടുത്തു. സയ്യിദ് ത്വാഹാ സഖാഫി, വി.പി.എം ഫൈസി വില്യാപ്പള്ളി, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ പ്രസംഗിച്ചു. മടവൂര്‍ ടി.കെ അബ്ദുറഹ്മാന്‍ ബാഖവി സ്വാഗതം പറഞ്ഞു. വെണ്ണക്കോട് ശുകൂര്‍ സഖാഫി റിപ്പോര്‍ട്ടവതരിപ്പിച്ചു.


SHARE THE NEWS