പ്രവാസികളുടെ സംഭാവനകള്‍ കേരളത്തിന്റെ മുന്നേറ്റത്തിന്റെ മുഖ്യഘടകം: കാന്തപുരം

0
133
മര്‍കസില്‍ സംഘടിപ്പിച്ച സഊദി തല പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥനാ സംഗമം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
SHARE THE NEWS

കോഴിക്കോട്: പ്രവാസികള്‍ നല്‍കിയ സാമൂഹിക സാംസ്‌കാരിക സംഭാവനകള്‍ കേരളത്തിന്റെ വൈജ്ഞാനിക പുരോഗതിക്കും സാമൂഹിക മുന്നേറ്റത്തിനും പ്രധാന കാരണമായിയെന്ന് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മര്‍കസില്‍ സംഘടിപ്പിച്ച c തല പ്രവര്‍ത്തകസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് പ്രവാസികള്‍ തൊഴില്‍പരമായ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അവരുടെ വിവിധ പ്രശ്‌നങ്ങള്‍ നിവര്‍ത്തി നല്‍കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാറുകള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വൈദഗ്ദ്യമുള്ളവര്‍ക്ക് വലിയ സാധ്യതകളാണ് വിദേശ രാഷ്രങ്ങളില്‍ ഉള്ളത്. വിവിധ മേഖലകളില്‍ ബൗദ്ധികമായും തൊഴില്‍പരമായും വൈദഗ്ധ്യമുള്ള യുവസമൂഹങ്ങളെയാണ് മര്‍കസ് രൂപപ്പെടുത്തുന്നത്; കാന്തപുരം പറഞ്ഞു.

മര്‍കസിന്റെ പുതിയ തകാഫുല്‍ അംഗങ്ങള്‍ക്കുള്ള ഫലകം ചടങ്ങില്‍ കൈമാറി. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മര്‍കസ് അസിസ്റ്റന്റ് മാനേജര്‍ സി.പി ഉബൈദുല്ല സഖാഫി പദ്ധതി അവതരിപ്പിച്ചു. മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി സ്വാഗതവും അക്ബര്‍ ബാദുഷ സഖാഫി നന്ദിയും പറഞ്ഞു


SHARE THE NEWS