കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അനുമതി നൽകണം: കാന്തപുരം കേന്ദ്രമന്ത്രിക്കു കത്തയച്ചു

0
557
SHARE THE NEWS

കോഴിക്കോട്: കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറക്കാൻ അനുമതി നൽകണമെന്നു ആവശ്യപ്പെട്ട് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കേന്ദ്ര വ്യാമയാന  മന്ത്രി ഹർദീപ് സിങ് പുരിക്ക് കത്തയച്ചു. കരിപ്പൂർ വിമാന അപകടം നടന്ന ഉടനെ വളരെ സജീവമായി ഇടപെടുകയും ആവശ്യമായ സഹായങ്ങൾ ചെയ്ത കേന്ദ്രസർക്കാരിനോടുള്ള നന്ദി കത്തിൽ അറിയിച്ചു. അതേസമയം, ദുരന്തത്തിന്റെ കാരണങ്ങൾ സംബന്ധിച്ച് അന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ, തിടുക്കത്തിൽ വലിയ വിമാനങ്ങൾക്കുള്ള അനുമതി എടുത്തു മാറ്റിയത് ശരിയായ നടപടിയല്ല. സൗകര്യത്തിലും വലിപ്പത്തിലും രാജ്യത്തെ പ്രധാന എയർപോർട്ടുകൾക്കൊപ്പം നിൽക്കുന്ന കരിപ്പൂരിലെ അപകട കാരണം കണ്ടെത്തി അത് പരിഹരിക്കുകയാണ് വേണ്ടത്. അറബ് രാഷ്ട്രങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദിനേന ആയിരക്കണക്കിന് പേര് നാടണയാനായി ആശ്രയിക്കുന്ന ഈ എയർപോർട്ടിനെ ഏറ്റവും മികച്ച രീതിയിൽ ഗവണ്മെന്റ് സംരക്ഷിക്കണം, കാന്തപുരം കത്തിൽ ആവശ്യപ്പെട്ടു. എസ്. വൈ.എസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വിവിധ സമര പരിപാടികളാണ് കരിപ്പൂർ എയർപോർട്ട് വികസനത്തിനും വലിയ വിമാനങ്ങൾ ഇറക്കാൻ അനുമതി ആവശ്യപ്പെട്ടും  നടന്നുകൊണ്ടിരിക്കുന്നത്.


SHARE THE NEWS