ഒമാന്‍ മതകാര്യ വകുപ്പ് മന്ത്രിയുമായി കാന്തപുരം ചര്‍ച്ച നടത്തി

0
621

മസല്കത്ത്: ഒമാന്‍ മതകാര്യ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ സല്‍മിയെ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സന്ദര്‍ശിച്ചു. ദേശീയദിനവും നബി(സ്വ) ജന്മദിനവും ആഘോഷിക്കുന്ന ഒമാന്‍ ജനതക്ക് കാന്തപുരം ആശംസകള്‍ അറിയിച്ചു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

ഗ്രാന്റ് മുഫ്തിയുടെ പ്രതിനിധി ശൈഖ് നഫ്‌ലഹ് ഖലീലി, തറയിട്ടാല്‍ ഹസന്‍ സഖാഫി, സിറാജ് സഖാഫി, ഉമ്മര്‍ ഹാജി മത്ര തുടങ്ങിയവര്‍ കാന്തപുരത്തെ അനുഗമിച്ചു.