പ്രതിസന്ധി കാലം പാഠമായെടുക്കണം; മുഹര്‍റം പുതുവത്സര സന്ദേശവുമായി കാന്തപുരം

0
320
SHARE THE NEWS

കോഴിക്കോട്: പുതുചരിത്രം രചിക്കാനും പുതുയുഗം സാക്ഷാത്കരിക്കാനുമുള്ള അവസരമായി ഈ പ്രതിസന്ധി കാലത്തെ കാണണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മഹര്‍റം പുതുവത്സര സന്ദേശത്തില്‍ പറഞ്ഞു.

വിശ്വാസികള്‍ അനുവര്‍ത്തിച്ചു പോരുന്ന ഹിജ്‌റ കലണ്ടറിന്റെ പ്രഥമ മാസത്തിന്റെ ആഹ്വാനമാണത്. ഇസ്ലാമിക ചരിത്രത്തില്‍ ധര്‍മ സാക്ഷാത്കാരത്തിനായി ജീവിതമുഴിഞ്ഞ ഏതാണ്ടെല്ലാ പ്രവാചകന്മാരുടെയും ദൗത്യപൂര്‍ത്തീകരണത്തിന് ഈ പവിത്ര ദിനങ്ങള്‍ സാക്ഷിയാണ്. മഹാമാരിയുടെ കരാള ഘട്ടത്തിന് അല്‍പ്പായുസ്സേയുള്ളൂ. സ്വച്ഛമായ സമര്‍പ്പണ ജീവിതത്തിലൂടെ ഈ തീക്കടല്‍ നമുക്ക് മുറിച്ച് കടക്കാനാവും – കാന്തപുരം പ്രത്യാശിച്ചു.
നമ്മുടെ രാജ്യവും ലോകവും കോവിഡ് പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ മോചനത്തിനായി പ്രാര്‍ത്ഥനാനിരതരായിട്ടാണ് പുതുവത്സരം അടയാളപ്പെടുത്തേണ്ടത്. മാനവികതയുടെയും സമാധാനത്തിന്റെയും സന്ദേശമാണ് മുഹര്‍റം. ഭീകരതക്കും വര്‍ഗീയതക്കും എതിരായ പോരാട്ട കാലമാണതെന്ന് ചരിത്രത്തില്‍ നിന്ന് നമ്മെ ഓര്‍മിപ്പിക്കുന്നത്. ഏറെ പവിത്രത നിറഞ്ഞ ഈ മാസത്തില്‍ ദുരിതജീവിതങ്ങളെ കണ്ടെത്തി അവര്‍ക്ക് ആശ്വാസമേകാന്‍ വിശ്വാസികള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഗതകാല വീഴ്ചകള്‍ പരിഹരിച്ച് വരും നാളുകളെ സുകൃതങ്ങള്‍ കൊണ്ട് ധന്യമാക്കാന്‍ ഓരോ വിശ്വാസിയും പ്രതിജ്ഞയെടുക്കണമെന്നും കാന്തപുരം ഉണര്‍ത്തി.


SHARE THE NEWS